Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലെ അഞ്ച്​...

കേരളത്തിലെ അഞ്ച്​ മണ്ഡലങ്ങളിൽ ഒക്​ടോബർ 21ന്​ ഉപതെരഞ്ഞെടുപ്പ്​

text_fields
bookmark_border
election-commission
cancel

ന്യൂഡൽഹി: കേരളത്തിലെ ഒഴിവുള്ള അഞ്ച് നിയമസഭാ​ മണ്ഡലങ്ങളിൽ ഒക്​ടോബർ 21ന്​ ഉപതെരഞ്ഞെടുപ്പ്​ . മഹാരാഷ്​ട്ര, ഹരിയ ാന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക്​ ഒപ്പമാണ്​ രാജ്യത്തെ 64 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​​. മഞ്ചേശ്വരം , എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ്​ എന്നീ മണ്ഡലങ്ങളിലാണ്​ ഉപതെരഞ്ഞെടുപ്പ്​. ഒക്​ടോബർ 24ന്​ ഫലപ്രഖ്യാപനം. ​

മഹാരാഷ്​ട്രയിലും ഹരിയാനയിലും ഒക്​ടോബർ 21ന്​ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും . ഒക്​ടോബർ 24നാണ്​ വോ​ട്ടെണ്ണൽ. രണ്ട്​ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അരുണാചൽ പ്രദേശ്-1, അസം-4, ബിഹാർ-5, ഛത്തീസ്ഗഡ്-1, ഗുജറാത്ത്-4, ഹിമാചൽ പ്രദേശ്-2, കർണാടക- 15, കേരളം-5, മധ്യപ്രദേശ്-1, മേഘാലയ-1, ഒഡിഷ-1, പുതുച്ചേരി-1, പഞ്ചാബ്-4, രാജസ്ഥാൻ-2, സിക്കിം-3, തമിഴ്നാട്-2, തെലുങ്കാന-1, ഉത്തർപ്രദേശ്-11 എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും മണ്ഡലങ്ങളും.

എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ്​ മണ്ഡലങ്ങളിലെ എം.എൽ.എമാർ രാജിവെക്കുകയും എം.പിമാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്​ത സാഹചര്യത്തിലാണ്​ ഉപതെരഞ്ഞെടുപ്പ്​. മഞ്ചേശ്വരത്ത്​ പി.ബി അബ്​ദുൽ റസാഖ്​ എം.എൽ.എയുടെ മരണത്തെ തുടർന്നാണ്​ ഒഴിവ്​ വന്നത്​. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി കേസ്​ നില നിന്നിരുന്നു. അബ്​ദുൽ റസാഖി​​​​​െൻറ വിജയത്തിനെതിരെ ബി.ജെ.പിയുടെ സ്ഥാനാർഥി കെ.സുരേന്ദ്രനാണ്​ കേസ്​ നൽകിയത്​.

അബ്​ദുൽ റസാഖി​​​​​െൻറ മരണത്തെ തുടർന്ന്​ സുരേന്ദ്രൻ കേസ്​ പിൻവലിക്കുകയായിരുന്നു.​കോന്നിയിൽ അടൂർ പ്രകാശ്​, വട്ടിയൂർക്കാവ്​ കെ.മുരളീധരൻ, അരൂർ എ.എം ആരിഫ്​, എറണാകുളം ഹൈബി ഈഡൻ എന്നിവർ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്​ രാജിവെക്കുകയായിരുന്നു. നിലവിൽ ഈ അഞ്ച്​ മണ്ഡലങ്ങളിൽ നാലും യു.ഡി.എഫിനൊപ്പമാണ്​. അരൂർ മാത്രമാണ്​ ഇടതിനൊപ്പമുള്ളത്​.

സെപ്​റ്റംബർ 27ന്​ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം വരും. ഒക്​ടോബർ നാല്​ വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്​ടോബർ ഏഴ്​ വരെ നാമനിർദേശക പത്രിക പിൻവലിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionmalayalam newsindia newskerala By ElectionMaharatra ElectionHariyana Election
News Summary - By Election in kerala Five Assembly Seats at October 21 -India news
Next Story