Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ട്​ ചെയ്യാൻ...

വോട്ട്​ ചെയ്യാൻ കൈയുറ; പത്രിക ഓൺലൈനിൽ; കോ​വി​ഡ്​​കാ​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ

text_fields
bookmark_border
വോട്ട്​ ചെയ്യാൻ കൈയുറ; പത്രിക ഓൺലൈനിൽ; കോ​വി​ഡ്​​കാ​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ മ​ഹാ​മാ​രി നി​ല​നി​ൽ​ക്കേ, യ​ഥാ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​െ​​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ.

•നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സ്​​ഥാ​നാ​ർ​ഥി​ക്കൊ​പ്പം പോ​കാ​വു​ന്ന​വ​ർ ര​ണ്ട്. പ​ത്രി​ക ഓ​ൺ​ലൈ​നാ​യി ന​ൽ​കാം. ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ക്കാം.

•വീ​ടു​വീ​ടാ​ന്ത​രം ക​യ​റി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. റോ​ഡ്​ ഷോ​ക്ക്​ പ​ര​മാ​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഞ്ച്.

•വോ​​ട്ടെ​ടു​പ്പ്​ ദി​വ​സം വോ​ട്ട​ർ​ക്ക്​ വൈ​റ​സ്​ ല​ക്ഷ​ണം ക​ണ്ടാ​ൽ ടോ​ക്ക​ൺ കൊ​ടു​ത്ത്​ ബൂ​ത്തി​നു മു​ന്നി​ൽ നി​ന്ന്​ പ​റ​ഞ്ഞ​യ​ക്ക​ണം. വോ​​ട്ടെ​ടു​പ്പി​െൻറ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ വീ​ണ്ടും വ​ന്ന്​ വോ​ട്ട്​ ചെ​യ്യാം.

•ര​ജി​സ്​​റ്റ​റി​ൽ ഒ​പ്പി​ടാ​നും വോ​ട്ടി​ങ്​ യ​ന്ത്ര​ത്തി​ൽ വി​ര​ൽ അ​മ​ർ​ത്താ​നും വോ​ട്ട​ർ​ക്ക്​ കൈ​യു​റ കൊ​ടു​ക്കും. എ​ല്ലാ വോ​ട്ട​റും മാ​സ്​​ക്​ ധ​രി​ക്ക​ണം. വോ​​ട്ടെ​ടു​പ്പ്​ സ​മ​യ​ത്ത്​ ആ​ളെ തി​രി​ച്ച​റി​യാ​ൻ അ​ൽ​പ​നേ​ര​ത്തേ​ക്ക്​ അ​ത്​ നീ​ക്ക​ണം. ഒ​രു പോ​ളി​ങ്​ കേ​ന്ദ്ര​ത്തി​ൽ ​ പ​ര​മാ​വ​ധി 1,000 വോ​ട്ട​ർ​മാ​ർ. നേ​ര​ത്തെ ഇ​ത്​ 1500 ആ​യി​രു​ന്നു.

•കോ​വി​ഡ്​ ബാ​ധി​ത​ർ​ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ​ക്കും​ വോ​​ട്ടെ​ടു​പ്പി​െൻറ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ വോ​ട്ട്​ ചെ​യ്യാം. ക​ർ​ക്ക​ശ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ടം എ​ന്നി​വ വേ​ണം.

•മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ മു​ഖാ​വ​ര​ണ​മാ​യി പി.​പി.​ഇ കി​റ്റ്​ കൊ​ടു​ക്ക​ണം. ഓ​രോ പോ​ളി​ങ്​ ബൂ​ത്തി​ലും പ​നി അ​ള​ക്കാ​ൻ തെ​ർ​മ​ൽ സ്​​കാ​ന​ർ വേ​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ അ​ട​യാ​ള​മി​ട​ണം.

•പോ​ളി​ങ്​ ഓ​ഫി​സ​ർ​ക്ക്​ മു​ഖ​ത്ത്​ ധ​രി​ക്കാ​നു​ള്ള ഷീ​ൽ​ഡും കൈ​യു​റ​യും ​വേ​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ പി.​പി.​ഇ കി​റ്റ്. പോ​ളി​ങ്​ ഏ​ജ​ൻ​റു​മാ​ർ​ക്ക്​ പ​നി​യു​ണ്ടെ​ങ്കി​ൽ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ​ക്ക്​ പ​ക​ര​ക്കാ​ര​നെ നി​യോ​ഗി​ക്കാം.

ഓ​ൺ​ലൈ​ൻ സ​മ്മേ​ള​ന​ങ്ങ​ൾ, പ്ര​ചാ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച്​ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഡി​ജി​റ്റ​ൽ റാ​ലി​ക​​ൾ പാ​ടി​ല്ലെ​ന്ന്​ സി.​പി.​എം, ആ​ർ.​ജെ.​ഡി തു​ട​ങ്ങി ഒ​മ്പ​തു ക​ക്ഷി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ എ​ല്ലാ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശം ബാ​ധ​കം. ആ​ദ്യ കോ​വി​ഡ്​​കാ​ല നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ബി​ഹാ​റി​ലാ​ണ്. ഒ​ക്​​ടോ​ബ​ർ, ന​വം​ബ​റി​ലാ​ണ്​ അ​വി​ടെ ന​ട​ക്കേ​ണ്ട​ത്.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്​ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ​മാ​രി​ൽ നി​ന്നും ക​മീ​ഷ​ൻ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. അ​വ പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​പ്പോ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വീട്ടിലിരുന്നും വോട്ടു ചെയ്യാം

വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും 80 ക​ഴി​ഞ്ഞ​വ​ർ​ക്കും ത​പാ​ൽ ബാ​ല​റ്റ്​ സൗ​ക​ര്യം. കോ​വി​ഡ്​ ബാ​ധി​ത​രാ​യ​വ​ർ​ക്കും കോ​വി​ഡ്​ സം​ശ​യി​ച്ച്​ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ത​പാ​ൽ വോ​ട്ട്​ സൗ​ക​ര്യം ല​ഭി​ക്കും.

പ​തി​വ്​ പോ​സ്​​റ്റ​ൽ വോ​ട്ടി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ണി​ത്. ത​പാ​ൽ വോ​ട്ട്​ ചെ​യ്യേ​ണ്ട​വ​ർ ഫോ​റം പൂ​രി​പ്പി​ച്ചു ന​ൽ​ക​ണം. ഉ​ദ്യോ​ഗ​സ്​​ഥ​ർ ബാ​ല​റ്റു​മാ​യി വീ​ട്ടി​ലെ​ത്തും. സു​താ​ര്യ​ത​ക്ക്​ വോ​​ട്ട്​ രേ​ഖ​പ്പെ​ടു​ത്ത​ൽ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തും.

സ്​​ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ്​ ഷോ​ക്ക്​ അ​​ഞ്ചു വാ​ഹ​നം മാ​ത്ര​മാ​ണ്​ ഒ​റ്റ​യ​ടി​ക്ക്​ അ​നു​വ​ദി​ക്കു​ക. ഇ​ട​വി​ട്ട്​ ഇ​ട​വി​ട്ട്​ ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ വാ​ഹ​ന വ്യൂ​ഹ​ങ്ങ​ൾ​ക്ക്​ പോ​കാം. സു​ര​ക്ഷ വാ​ഹ​ന​ങ്ങ​ൾ പു​റ​മെ. പൊ​തു​യോ​ഗ​ങ്ങ​ൾ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്​ അ​നു​സൃ​ത​മാ​യി​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commissionCovid 19
Next Story