പുതുച്ചേരിയിൽ പണമൊഴുക്ക്; രണ്ടുകോടി രൂപയും സെറ്റ് ടോപ്പ് ബോക്സുകളും പിടിച്ചെടുത്തു
text_fieldsrepresentational image
പുതുച്ചേരി: തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പണം ഒഴുക്ക് തുടരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ രണ്ടുകോടി രൂപയും 30,000 സെറ്റ് ടോപ്പ് ബോക്സുകളും പിടിച്ചെടുത്തു.
കദിർകമം, തട്ടാൻചാവടി, ഇന്ദിര നഗർ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തന്തൈ പെരിയാർ നഗറിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടു കോടി രൂപ പിടിച്ചെടുത്തു. വാഹനത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.
വാഹനത്തിൽ കള്ളപ്പണം കടത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പുതുച്ചേരി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഷുർബിർ സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം െചയ്യാൻ കൊണ്ടുപോകുന്നതാണ് പണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 500, 200, 100 രൂപയുെട നോട്ടുകളാണ് പിടിച്ചെടുത്തവ. ബാങ്കുകൾ സാധാരണയായി ഉപയോഗിച്ച് വരുന്ന സ്വകാര്യ വാനിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
എമ്പലം, നെട്ടാപ്പാക്കം, ബഹൂർ മേഖലയിൽ നടത്തിയ പരിശോധനയിൽ 30,000സെറ്റ് ടോപ്പ് ബോക്സുകളാണ് പിടിെച്ചടുത്ത്. വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സെറ്റ് ടോപ്പ് ബോക്സുകൾക്ക് രണ്ടു കോടി രൂപ വിലവരും.
ഇവക്കുപുറമെ 3600 ലിറ്റർ ചാരായമാണ് പിടിച്ചെടുത്തത്. ഇവിടെ ഇതുവരെ പിടിച്ചെടുത്തത് 18,500 ലിറ്റർ ചാരായമാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

