തെരഞ്ഞെടുപ്പിന് എന്നാ ചെലവാണെന്നേ...
text_fieldsന്യൂഡൽഹി: പണമൊഴുകുന്ന മഹാമേളയാണ് തെരഞ്ഞെടുപ്പ്. അടുത്ത തെരഞ്ഞെടുപ്പ് ലോകം കണ ്ടതിൽ വെച്ചേറ്റവും ചെലവേറിയതാകും. 2014 ലെ തെരഞ്ഞെടുപ്പിൽ 3,800 കോടിയാണ് ചെലവായത്. 2016 ലെ യു. എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ചെലവ് 4,800 കോടി ആയിരുന്നു. കണക്കിെൻറ ഏതുതട്ടിൽ വെ ച്ചളന്നാലും 2019 ലെ തെരഞ്ഞെടുപ്പ് ഇതിനെ മറികടക്കും. കോടികൾ ഒഴുകുന്ന ഇൗ വ്യായാമ ത്തിൽ തെരഞ്ഞെടുപ്പ് കമീഷെൻറ ഇടപെടലാണ് പണപ്രവാഹത്തെ കുറച്ചെങ്കിലും പിടിച്ചു നിർത്തുന്നത്.
10 കോടിയിൽനിന്ന് 3870 കോടിയിലേക്ക്
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒാരോ തെരെഞ്ഞടുപ്പിലും ചെലവാകുന്ന തുക കുത്തനെ ഉയരുന്ന കാഴ്ചയാണുള്ളത്. ആദ്യമൂന്നു പൊതുതെരഞ്ഞെടുപ്പുകളിലും ചെലവായത്10 കോടിക്ക് താഴെയാണ്. 1984-85 ലെ എട്ടാം പൊതു തെരെഞ്ഞടുപ്പ് വരെ ചെലവ് 100 കോടിക്ക് താഴെ നിന്നു. 1996 ലെ 11ാം തെരഞ്ഞെടുപ്പിൽ 500 കോടി. 2004 ലെ 14ാം തെരഞ്ഞെടുപ്പിൽ ആദ്യമായി 1000 കോടി കവിഞ്ഞു.
പരമാവധി 70 ലക്ഷം
ലോക്സഭ തെരഞ്ഞെടുപ്പിൽ 50 മുതൽ 70 ലക്ഷം വരെയാണ് ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാനാകുക. അരുണാചൽ പ്രദേശ്, ഗോവ, സിക്കിം സംസ്ഥാനങ്ങളിലെ സ്ഥാനാർഥികൾക്ക് 54 ലക്ഷമാണ് പരിധി. ഡൽഹിയിൽ 70. മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളിലും 54 ലക്ഷമാണ്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും 70 ലക്ഷമാണ് പരിധി. നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് 20 - 28 ലക്ഷമാണ്. ഒരു സ്ഥാനാർഥിയുടെ പ്രചാരണത്തിന് പാർട്ടിയോ, അനുയായികളോ ചെലവഴിക്കുന്ന തുക ഉൾപ്പെടെയാണ് ഇത്. കണക്കുകൾ സ്ഥാനാർഥിയാണ് സമർപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പ്രത്യേക അക്കൗണ്ടും ഫയലും സൂക്ഷിക്കണം. തെറ്റായ കണക്കുകൾ സമർപ്പിച്ചാൽ മൂന്നുവർഷം വരെ അയോഗ്യതയാണ് ശിക്ഷ. രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ പാർട്ടികളും ചെലവ് വിവരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനകം നൽകണം. സ്ഥാനാർഥികൾ 30 ദിവസത്തിനുള്ളിൽ നൽകണം.
കണക്കുകൾ രണ്ടുവഴിക്ക്
പാർട്ടികളും എം.പിമാരും നൽകുന്ന കണക്കിൽ വലിയ അന്തരം കാണാം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഇൗ വിഷയത്തിൽ സൂക്ഷ്മ പരിശോധന നടത്താറുണ്ട്. 2014 ൽ 543 എം.പിമാരിൽ മുഴുവൻ വിവരവും കിട്ടിയത് 539 പേരുടേത് മാത്രം. ബാക്കി മൂന്നുപേർ സ്വതന്ത്രരായിരുന്നു. ബി.ജെ.പിയുടെ അന്തരിച്ച എം.പി. ഗോപിനാഥ് മുണ്ടെയാണ് മറ്റൊരാൾ. ദേശീയ പാർട്ടികളുടെ 342 എം.പിമാരിൽ 263 പേർ 7,559.82 ലക്ഷം പാർട്ടിയിൽ നിന്ന് ലഭിച്ചെന്ന് സത്യവാങ്മൂലം നൽകി.
എന്നാൽ, ദേശീയ പാർട്ടികൾ നൽകിയ കണക്കിൽ വെറും 175 എം.പിമാർക്ക് 5,523.53 ലക്ഷം നൽകിയെന്നാണ് ഉള്ളത്. 15 പ്രാദേശിക കക്ഷികളുടെ 38 എം.പിമാർ പാർട്ടികളിൽ നിന്ന് ഒന്നും ലഭിച്ചില്ല എന്നതുമുതൽ കിട്ടിയ വ്യത്യസ്ത തുക വരെ കാണിച്ചിട്ടുണ്ട്. അതും കക്ഷികളുടെ സത്യവാങ്മൂലവുമായി ചേരുന്നില്ല. ബി.ജെ.പി എം.പി മാല രാജ്യലക്ഷ്മി ഷാ പാർട്ടിയിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് റിപ്പോർട്ട് നൽകി. എന്നാൽ, ബി.ജെ.പി 15 ലക്ഷം നൽകിയെന്ന് രേഖ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
