തെരഞ്ഞെടുപ്പ് കമീഷെൻറ ഇ.വി.എം ചലഞ്ച് ഇന്ന്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷെൻറ വോട്ടിങ്ങ് മെഷീൻ ചലഞ്ച് ഇന്ന് രാവിലെ10 മുതൽ രണ്ടുവരെ നടക്കും. വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാണിക്കാമെന്ന വെല്ലുവിളി എൻ.സി.പിയും സി.പി.െഎയും മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്,ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളഇൽ ഉപയോഗിച്ച 14 മെഷീനുകളാണ് ചലഞ്ചിന് കൊണ്ടുവരുന്നത്. ഒാരോ പാർട്ടിയിൽ നിന്നും മൂന്ന് പേർക്ക് പെങ്കടുക്കാം. നാലു മെഷീനുകൾ വരെ ഉപയോഗിക്കാം. ഒരു മെഷീന് നാലു മണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത്.
ആം ആദ്മി പാർട്ടിയായിരുന്നു മെഷീനിെൻറ വിശ്വാസ്യതയെ ഏറ്റവുമധികം ചോദ്യം ചെയ്തിരുന്നത്. ആരോപണം തെളിയിക്കാൻ തുറന്ന അവസരം തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയപ്പോൾ പാർട്ടി വെല്ലുവിളി ഏറ്റെടുത്തില്ല. എന്നാൽ സ്വന്തം നിലയിൽ ആം ആദ്മി ഇ.വി.എം ചലഞ്ച് നടത്തുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
