തെരഞ്ഞെടുപ്പ് കമീഷണർ ലവാസയുടെ ഭാര്യക്ക് ആദായ നികുതി നോട്ടീസ്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസയുടെ ഭാര്യ നോവാൽ സിംഗാളിന് സ്വത്ത് സമ്പാദനം സംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ്. പത്തോളം കമ്പനികളുടെ ഡയറക ്ടർ സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയിലാണ് നൊവാൽ സിംഗാളിന് നോട്ടീസ് നൽകിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്ന നൊവാൽ 2005ൽ രാജിവെച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും ക്ലീൻചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് നേരത്തേ വാർത്തകളിൽ നിറഞ്ഞിരുന്നു ലവാസ. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ മോദിയും അമിത് ഷായും നടത്തിയ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങളുമായി ബന്ധെപ്പട്ട പരാതിയിലാണ് ഇരുവർക്കും കമീഷൻ ക്ലീൻചിറ്റ് നൽകിയത്. കമീഷെൻറ യോഗങ്ങളിൽ തെൻറ പങ്കാളിത്തം അർഥശൂന്യമായെന്നും വിയോജിപ്പ് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ലവാസ പിന്നീട് പറഞ്ഞിരുന്നു.
