Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതിയായ വിവിപാറ്റ്​...

മതിയായ വിവിപാറ്റ്​ യന്ത്രങ്ങൾ ലഭിച്ചാൽ ഗുജറാത്തിൽ ഉപയോഗിക്കും –കമീഷൻ

text_fields
bookmark_border
vvpat
cancel

ന്യൂഡൽഹി: മതിയായ വിവിപാറ്റുകൾ കേ​​ന്ദ്രസർക്കാർ നൽകിയാൽ മാത്രമേ ഗുജറാത്ത്​ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ്​​ യന്ത്രങ്ങൾക്കൊപ്പം ഇത്​ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്ന്​ കേ​ന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. 70,000 വിവിപാറ്റുകൾ ആവശ്യമുണ്ടെന്നും കമീഷൻ കോടതിയെ അറിയിച്ചു. 

വോട്ടിങ്​​ യന്ത്രത്തിൽ ചെയ്​ത വോട്ട്​ പേപ്പറിൽ രേഖപ്പെടുത്തുന്ന 53,000 വിവിപാറ്റുകളാണ്​ നിലവിൽ കമീഷ​​​െൻറ പക്കലുള്ളത്​. ഗ​ുജറാത്തിലെ എല്ലാ മണ്ഡലങ്ങളിലേക്കുമായി 70,000 എങ്കിലും വേണം. ആഗസ്​റ്റ്​ 31ഒാടെ 48,000 വിവിപാറ്റുകൾ കൂടി ‘ബെൽ’, ‘ഇസിൽ’ എന്നിവ നിർമിച്ചുനൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ കമീഷൻ വ്യക്​തമാക്കി.

സെപ്​റ്റംബറോടെ 25,000 കൂടി എത്ത​ും. ഇവയെല്ലാം സമയത്തിനെത്തിയാൽ ഗുജറാത്ത്​ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും പൂർണമായും വിവിപാറ്റുകൾ ഉപയോഗിക്കാൻ കഴിയും. ഇവയുടെ ദൗർലഭ്യം നികത്താനും അറ്റകുറ്റപ്പണികൾക്കും സുരക്ഷക്കും ​കേന്ദ്രസർക്കാർ ഫണ്ട്​ അനുവദിക്കണമെന്നും കമീഷൻ പറഞ്ഞു. ഇതേതുടർന്ന്​ ഹരജി തീർപ്പാക്കാൻ ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാർ അധ്യക്ഷനായ ബെഞ്ച്​ മുതിർന്നെങ്കിലും കക്ഷികളിൽപെട്ട ബി.എസ്​.പിയുടെ അഭിഭാഷകൻ എതിർത്തു. തുടർന്ന്​ കേസ്​ വ്യാഴാഴ്​ചത്തേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vvpatgujarat electionelection commisionEVMmalayalam news
News Summary - Election Commission to use EVMs with VVPAT-India news
Next Story