എസ്.ഐ.ആർ മൂന്നാം ഘട്ടം നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ; നടപടി നാൽപ്പത് കോടിയോളം പേരെ ഉൾപ്പെടുത്തി
text_fieldsന്യൂഡൽഹി: നാൽപ്പത് കോടിയോളം പേരെ ഉൾപ്പെടുത്തി രാജ്യത്ത് എസ്.ഐ.ആർ മൂന്നാം ഘട്ടം ആരംഭിക്കാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ. കേരളം, അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ കാരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയായിരുന്നു.
ഇതുവരെ പത്ത് സംസ്ഥാനങ്ങളിലും 10 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്.ഐ. ആർ നടപ്പിലാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിൽ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നടപ്പിലാക്കുക. ഇന്ത്യയിലെ 99 കോടിയോളം വരുന്ന വോട്ടർമാരിൽ 60 കോടിയോളംപേര്‍ ഇതിനോടകം എസ്.ഐ.ആറിന്‍റെ ഭാഗമായെന്ന് കമീഷൻ അറിയിച്ചു. മൂന്നാം ഘട്ടത്തോടെ രാജ്യത്തെ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും എസ്.ഐ.ആർ പൂർത്തിയാക്കും.
എസ്.ഐ.ആർ നടപടി ക്രമങ്ങളിലൂടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 10.2 ശതമാനംപേരെ ഇതുവരെ വെട്ടിക്കുറച്ചെന്നും മരണപ്പെട്ട 60 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും കമീഷൻ വ്യക്തമാക്കി. ഒക്ടോബർ 27ന് രണ്ടാം ഘട്ട എസ്.ഐ.ആർ പ്രഖ്യാപിക്കുമ്പോൾ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വോട്ടർമാരുടെ എണ്ണം 50.99 ശതമാനമായിരുന്നുവെന്നും എന്നാൽ എസ്.ഐ.ആര്‍ പൂർത്തിയായപ്പോൾ അത് 45.81 ശതമാനമായി കുറഞ്ഞുവെന്നും കമീഷൻ പറഞ്ഞു. ഇതുവരെ 66.8 ലക്ഷം മരണപ്പെട്ട വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്ന് കമീഷൻ അറിയിച്ചു. ഇതിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

