Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മായാവതിയുടെ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ്​ കമീഷന്​ റിപ്പോർട്ട്​ നൽകി

text_fields
bookmark_border
മായാവതിയുടെ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ്​ കമീഷന്​ റിപ്പോർട്ട്​ നൽകി
cancel

ന്യൂഡൽഹി: ഉത്തർ​പ്രദേശിലെ ദയൂബന്ദിൽ ബി.എസ്​.പി നേതാവ്​ മായാവതിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച്​ സംസ്​ഥാന മുഖ ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ തെരഞ്ഞെടുപ്പ്​ കമീഷന്​ റിപ്പോർട്ട്​ നൽകി. ഞായറാഴ്​ച ബി.എസ്​.പി-എസ്​.പി സഖ്യത്തി​​െൻ റ റാലിയിലായിരുന്നു മായാവതിയുടെ പ്രസംഗം. ലോക്​സഭ തെരഞ്ഞെടുപ്പിൽ മുസ്​ലിംകൾ ബി.എസ്​.പി-എസ്​.പി സഖ്യത്തിന്​ വോട്ടുചെയ്യണമെന്നും കോൺഗ്രസിനെ വോട്ട്​ വിഭജിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു മായാവതി പ്രസംഗിച്ചത്​.

മായാവതി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്​ ആരോപിച്ച്​ ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ നൽകിയ പരാതികളുടെ അടിസ്​ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ സഹറൻപുർ ജില്ല ഭരണകൂടത്തോട്​ റിപ്പോർട്ട്​ തേടിയിരുന്നു. ഇൗ റിപ്പോർട്ടാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ കൈമാറിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Election Commission seeks report on Mayawati's speech- India news
Next Story