Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫേസ്​ബുക്ക്​ -ബി​.ജെ.പി കൂട്ടുകെട്ട്​; തെരഞ്ഞെടുപ്പ്​ കമീഷനും സംശയ മുനയിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്ക്​...

ഫേസ്​ബുക്ക്​ -ബി​.ജെ.പി കൂട്ടുകെട്ട്​; തെരഞ്ഞെടുപ്പ്​ കമീഷനും സംശയ മുനയിൽ

text_fields
bookmark_border

മുംബൈ: സാമൂഹിക മാധ്യമമായ ഫേസ്​ബുക്ക്​ ആർ.എസ്​.എസിനും ബി.ജെ.പിക്കും വിദ്വേഷ പ്രചാരണത്തിന്​ അവസരം നൽകിയെന്ന ആരോപണം ഉയർന്നതിന്​ പിന്നാലെ തെരഞ്ഞെടുപ്പ്​ കമീഷ​െൻറ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. തെരഞ്ഞെടുപ്പ്​ കമീഷ​െൻറ നേതൃത്വത്തിൽ 2017 ൽ നടത്തിയ സമ്മതിദായക​ ബോധവത്​കരണ കാമ്പയിനി​െൻറ വിശ്വാസ്യത ചോദ്യം ചെയ്​ത്​ ആക്​ടിവിസ്​റ്റ്​ സാകേത്​ ഗോഖലെ രംഗത്തെത്തി.

2017ൽ തെരഞ്ഞെടുപ്പ്​ കമീഷനും ഫേസ്​ബുക്ക്​ ഇന്ത്യയും ചേർന്ന്​ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഫേസ്​ബുക്ക്​ ഇന്ത്യ മേധാവി അംഖി ദാസും മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ നസീം സെയ്​ദിയുമായിരുന്നു കാമ്പയിൻ നടത്തിയത്​. ആരോപണങ്ങൾ ഉയർന്നതിന്​ പിന്നാലെ സംശയമുനയിൽ നിൽക്കുന്നയാളാണ്​ അംഖി ദാസ്​.

'​വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം ഉയർന്നതിന്​ പിന്നാലെ ഫേസ്​ബുക്കുമായുള്ള പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന്​ വ്യക്തമാക്കി തെരഞ്ഞെടുപ്പ്​ കമീഷൻ രംഗത്തെത്തിയിരുന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന്​ വ്യക്തമാക്കിയായിരുന്നു പ്രതികരണം. എന്നാൽ, പ്രതികരണം നടത്തി നാലുദിവസത്തിനുള്ളിൽതന്നെ ഫേസ്​ബുക്കുമായുള്ള കരാറുമായി മുന്നോട്ടുപോകുകയായിരുന്നു. ഫേസ്​ബുക്കിന്​ ക്ലീൻ ചിറ്റ്​ നൽകിയത്​ എന്തുകൊണ്ടാണെന്ന്​ വ്യക്തമാക്കാനും കമീഷൻ തയാറായിരുന്നില്ല' -2018 മാർച്ച്​ 23ന്​ ഗോഖലെ എഴുതിയ കുറിപ്പിൽ പറയുന്നു.

2019 ഫെബ്രുവരിയിൽ സാമൂഹിക മാധ്യമങ്ങളിലെ രാഷ്​ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ്​ പരസ്യങ്ങൾക്ക്​ മുൻകൂർ അനുമതി വാങ്ങണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഉത്തരവിട്ടിരുന്നു. ഗൂഗ്​ൾ പോലും തെരഞ്ഞെടുപ്പ്​ കമീഷ​െൻറ നിർദേശം അനുസരിച്ചു. എന്നാൽ​ ഫേസ്​ബുക്ക്​ തീരുമാനത്തെ വെല്ലുവിളിക്കുകയായിരുന്നു. ഇതിനെ തുടർന്ന്​ ഫേസ്​ബുക്കിനെതിരെ നടപടി എടുക്കാൻ കമീഷൻ തയാറായില്ല - അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്​ തെരഞ്ഞെടുപ്പിൽ ഫേസ്​ബുക്ക്​ ഇടപെടുന്നുവെന്ന ആരോപണം ഉയർന്നപ്പോൾ ​തന്നെ 2019​െല ലോക്​സഭ തെരഞ്ഞെടുപ്പും ചർച്ചയായിരുന്നതായും അദ്ദേഹം പറയുന്നു.

കഴിഞ്ഞ മാസം മഹാരാഷ്​ട്ര ചീഫ്​ ഇലക്​ട​റൽ ഓഫിസറായിരുന്ന ബൽദേവ്​ സിങ്​ തെരഞ്ഞെടുപ്പ്​ ബോധവത്​കരണ കാമ്പയിനിനായി ബി.ജെ.പിയുടെ ഐ.ടി സെൽ കൺവീനറുടെ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച്​ പ്രതികരിക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ വക്താവ്​ തയാറായില്ല. ഇതെല്ലാം ബി.ജെ.പിക്കും ഫേസ്​ബുക്കിനും നേരെ ഉയരുന്ന ആരോപണങ്ങൾക്ക്​ ആക്കം കൂട്ടുകയാണ്​.

ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ മു​സ്​​ലിം വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഫേ​സ്ബു​ക്കി​ല്‍നി​ന്ന്​ നീ​ക്കം ചെ​യ്യാ​ത്ത​ത് മേ​ധാ​വി​ക​ളു​ടെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന്​ ജീ​വ​ന​ക്കാ​ർ വെളിപ്പെടുത്തിയിരുന്നു. 'മോ​ദി​യു​ടെ പാ​ര്‍ട്ടി​ക്കാ​രാ​യ രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്താ​ല്‍ ഇ​ന്ത്യ​യി​ലെ ക​മ്പ​നി​യു​ടെ വ്യാ​പാ​ര സാ​ധ്യ​ത​ക​ളെ ബാ​ധി​ക്കും' എ​ന്ന് ഫേ​സ്ബു​ക്കി​ന് വേ​ണ്ടി കേ​ന്ദ്ര സ​ര്‍ക്കാ​റി​ല്‍ ലോ​ബി​യി​ങ്​ ന​ട​ത്താ​ന്‍കൂ​ടി നി​യു​ക്ത​യാ​യ അം​ഖി ദാ​സ് ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ പ​ത്രം 'വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍' വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മോ​ദി​യു​ടെ ബി.​ജെ.​പി​യോ​ടും ഹി​ന്ദുത്വ തീ​വ്ര​വാ​ദി​ക​ളോ​ടും അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന് ഫേ​സ്ബു​ക്കി​ലെ നി​ല​വി​ലു​ള്ള​വ​രും മു​മ്പ് ജോ​ലി​ചെ​യ്ത​വ​രു​മാ​യ ജീ​വ​ന​ക്കാ​രെ ഉ​ദ്ധ​രി​ച്ചാ​ണ് പ​ത്രം റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ഫേ​സ്ബു​ക്ക് ഇ​ന്ത്യ പ​ബ്ലി​ക് പോ​ളി​സി ഡ​യ​റ​ക്ട​ര്‍ 49കാ​രി അം​ഖി ദാ​സ് ഡ​ല്‍ഹി പൊ​ലീ​സി​ന് ഞാ​യ​റാ​ഴ്ച രാ​ത്രി പ​രാ​തി ന​ല്‍കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FacebookElection Commission of IndiaRSSBJP Facebook linkBJP
News Summary - Election Commission of Indias 2017 tie up with FB under scanner
Next Story