Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​സാ​ഫ​ർ ന​ഗ​ർ...

മു​സാ​ഫ​ർ ന​ഗ​ർ ക​ലാ​പ​ക്കേ​സ്: അയോഗ്യനാക്കപ്പെട്ട ബി.ജെ.പി എം.എൽ.എയുടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്

text_fields
bookmark_border
vikram singh saini
cancel
camera_alt

അയോഗ്യനാക്കപ്പെട്ട വിക്രം സിങ് സെയ്നി

ന്യൂഡൽഹി: മു​സാ​ഫ​ർ ന​ഗ​ർ ക​ലാ​പ​ക്കേ​സി​ൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായ ബി.ജെ.പി എം.എൽ.എ വിക്രം സിങ് സ​യ്നിയുടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യപനം. നവംബർ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനം തീയതി ഈ മാസം 17. സൂക്ഷപരിശോധന 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള തീയതി നവംബർ 21 ആണ്.

2013ലെ മു​സാ​ഫ​ർ ന​ഗ​ർ ക​ലാ​പ​ക്കേ​സി​ൽ 2022 ഒക്ടോബർ 11നാണ് ബി.​ജെ.​പി എം.​എ​ൽ.​എ വി​ക്രം സ​യ്നി അ​ട​ക്കം 12 പേ​ർ​ക്ക് ര​ണ്ടു വ​ർ​ഷം ത​ട​വും 10,000 രൂ​പ വീ​തം പി​ഴയും പ്ര​ത്യേ​ക കോ​ട​തി ശിക്ഷ വിധിച്ചത്. ഇതേതുടർന്നാണ് ബി.ജെ.പി സിറ്റിങ് എം.എൽ.എയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയത്. 2017 നിയമസഭ തെരഞ്ഞെടുപ്പിൽ വിക്രം സിങ് ഖ​തു​വാ​ലി​ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.

2013ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ ക​ലാ​പം നടന്നത്. ക​വാ​ൽ ഗ്രാ​മ​ത്തി​ൽ ജാ​ട്ട് വി​ഭാ​ഗ​ക്കാരായ ര​ണ്ടു യു​വാ​ക്ക​ളു​ടെ സം​സ്കാ​രം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം എം.എല്‍.എയുടെ നേതൃത്വത്തില്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട കേ​സി​ലാണ് സയ്​നി അ​ട​ക്കം 27 പേ​രാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്.

ഗൗ​ര​വ്, സ​ച്ചി​ൻ എ​ന്നീ ര​ണ്ടു യു​വാ​ക്ക​ളാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് 2013 ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി മു​സാ​ഫ​ർ ന​ഗ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന ക​ലാ​പ​ത്തി​ൽ 60 പേ​ർ മ​രി​ക്കു​ക​യും 40,000 പേര്‍ പ്രദേശം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

നിരവധി വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് സെയ്നി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ, കശ്മീരിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കു​മെന്നതിൽ ബി.ജെ.പി പ്രവർത്തകൾ വലിയ ആവേശത്തിലാണ് എന്നായിരുന്നു സെയ്നിയുടെ പ്രതികരണം.

ഇന്ത്യ സുരക്ഷിതമല്ല എന്നു തോന്നുന്നവരെ ​ബോംബിടണമെന്നും 2019ൽ സെയ്നി ആക്രോശിച്ചിരുന്നു. ഹിന്ദുക്കൾ ഉള്ളതിനാലാണ് ഇന്ത്യ ഹിന്ദുസ്ഥാൻ എന്നറിയപ്പെടുന്നതെന്ന് 2018ൽ സെയ്നി അവകാശപ്പെടുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionVikram Singh SainiKhatauli by election
News Summary - Election Commission of India announces the schedule of Uttar Pradesh's Khatauli by-election
Next Story