Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്കക്കും...

പ്രിയങ്കക്കും ഹിമന്ദക്കും തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്

text_fields
bookmark_border
പ്രിയങ്കക്കും ഹിമന്ദക്കും തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്
cancel
camera_alt

പ്രി​യ​ങ്ക ഗാ​ന്ധി​, ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​

ന്യൂ​ഡ​ൽ​ഹി: പ്ര​സം​ഗ​ങ്ങ​ളി​ൽ ആ​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്കും ബി.​ജെ.​പി നേ​താ​വും അ​സം മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​ക്കുംക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം ഈ ​മാ​സം 30ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് ഇ​രു​വ​ർ​ക്കും അ​യ​ച്ച നോ​ട്ടീ​സു​ക​ളി​ൽ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

രാ​ജ​സ്ഥാ​നി​ലെ ദോ​സ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ പ്രി​യ​ങ്ക​ക്കെ​തി​രെ ബി.​ജെ.​പി​യും വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ​തി​ന് ഹി​മ​ന്ദ​ക്കെ​തി​രെ കോ​ൺ​ഗ്ര​സും ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് ക​മീ​ഷ​ൻ ന​ട​പ​ടി. എ​ന്നാ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

അ​മി​ത് ഷാ​ക്കെ​തി​രെ​യു​ള്ള​ത​ട​ക്കം ഏ​ഴ് പ​രാ​തി​ക​ളു​മാ​യി കോ​ൺ​ഗ്ര​സും പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​തി​യു​മാ​യി ബി.​ജെ.​പി​യും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ക​ണ്ട​ത്. ഛത്തി​സ്ഗ​ഢി​ലെ രാ​ജ്ന​ന്ദ്ഗാ​വി​ൽ അ​മി​ത് ഷാ​യും ക​വാ​ർ​ഢ​യി​ൽ ഹി​മ​ന്ദ​യും വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commission NoticeAssembly Election 2022
News Summary - Election commission notice to Priyanka Gandhi and Himanda Biswa Sharma
Next Story