Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിലും അന്തിമ...

തമിഴ്നാട്ടിലും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
തമിഴ്നാട്ടിലും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ
cancel

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പോ​ളി​ങ് ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. അ​ന്തി​മ വോ​ട്ടി​ങ് ശ​ത​മാ​നം പു​റ​ത്തു​വി​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പാ​ന​ന്ത​രം ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തു​വി​ട്ട പോ​ളി​ങ് ശ​ത​മാ​നം 85.15 ആ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ഇ​ത് 85.10 ശ​ത​മാ​ന​മാ​യാ​ണ് ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പോ​ൾ ചെ​യ്ത​തി​ൽ 28,672 വോ​ട്ടു​ക​ൾ കു​റ​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. 5,73,43,291 വോ​ട്ട​ർ​മാ​രി​ൽ 4,87,99,141 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്യ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഏ​പ്രി​ൽ 23ന് ​ആ​റു മ​ണി​ക്ക് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം ഏ​ഴ് മ​ണി മു​ത​ൽ ഓ​രോ 20 മി​നി​റ്റി​ലും പോ​ളി​ങ് ശ​ത​മാ​നം മാ​റി, രാ​ത്രി വൈ​കി 85.15 ശ​ത​മാ​ന​ത്തി​ലെ​ത്തി. ഇ​തി​ൽ​നി​ന്നാ​ണി​പ്പോ​ൾ 0.5 ശ​ത​മാ​നം കു​റ​ച്ച​ത്.

ഇ​തും അ​ന്തി​മ​മ​ല്ലെ​ന്നാ​ണ് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നി​ടെ ചെ​ന്നൈ​യി​ലെ 16 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 72,000ത്തോ​ളം വോ​ട്ടു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ചെ​ന്നൈ ജി​ല്ല​യു​ടെ വോ​ട്ടി​ങ് ശ​ത​മാ​നം 83.7ൽ​നി​ന്ന് 86.2 ആ​യി ഉ​യ​ർ​ന്ന​താ​യും ക​മീ​ഷ​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 75,064 ബൂ​ത്തു​ക​ളി​ൽ ഒ​രി​ട​ത്തും റീ​പോ​ളി​ങ് ആ​വ​ശ്യ​മി​ല്ലെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissiontamilnadu electionPolling rate
News Summary - Election Commission not releasing final polling figures in Tamil Nadu too
Next Story