പ്രധാനമന്ത്രിയുടെ പ്രഖ്യാപനം; ചട്ടലംഘനമാണോയെന്ന് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഉപഗ്രഹവേധ മ ിസൈൽ പരീക്ഷണ വിവരം പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന കാര്യം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഒാഫിസർമാർ അടങ്ങിയ സമിതി ഉടനടി റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇങ്ങനെ പ്രധാനമന്ത്രിമാർ ചെയ്യുക പതിവില്ല.
ബഹിരാകാശ, പ്രതിരോധ ശാസ്ത്രജ്ഞർ ജനങ്ങളെ അറിയിക്കേണ്ട കാര്യം സ്വയം ഏറ്റെടുത്ത് ദേശസുരക്ഷയുടെ കാവലാളെന്ന നിലയിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തി വിവിധ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
