കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന്; മെയ് 23ന് ഫലപ്രഖ്യാപനം
text_fieldsന്യൂഡൽഹി: 17ാം ലോക്സഭക്കായുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി ഏപ്രിൽ 11ന് തുടങ്ങും. ഏപ്രിൽ 18, 23, 29, മേയ് ആറ്, 12, 19 എന്നീ തീയതികളിലായി തുടർന്നുള്ള ഘട്ടങ്ങൾ നടക്കും. വോെട്ടണ്ണൽ മേയ് 23ന്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നു.കേരളമടക്കം 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. ലോക്സഭ തെരഞ്ഞെടു പ്പിെൻറ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെ ടുപ്പ്. കേരളത്തോടൊപ്പം ഗുജറാത്ത്, ഗോവ, ദാമൻ-ദിയു, ദാദ്ര-നാഗർഹവേലി എന്നിവിടങ്ങളി ൽ ഏപ്രിൽ 23ന് ഒറ്റഘട്ടമായാണ് െതരഞ്ഞെടുപ്പ്.
ഏപ്രിൽ 11ന് അന്തമാൻ-നികോബാർ, ആ ന്ധ്രപ്രദേശ്, തെലങ്കാന, അരുണാചൽപ്രദേശ്, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ സം സ്ഥാനങ്ങളിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. മേയ് 12ന് ഡൽഹിയിലും ഹരിയാനയ ിലും മേയ് 19ന് പഞ്ചാബിലും ചണ്ഡിഗഢിലും ഹിമാചൽപ്രദേശിലും ഒറ്റഘട്ടത്തിൽ വോെട്ട ടുപ്പ് പൂർത്തിയാക്കും. കർണാടക, രാജസ്ഥാൻ, മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങളിൽ രണ്ടു ഘട്ടമായും അസം, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ മൂന്നു ഘട്ടമായും ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളിൽ നാലു ഘട്ടമായും ജമ്മു-കശ്മീരിൽ അഞ്ചു ഘട്ടമായു ം ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഏഴു ഘട്ടമായുമാണ് തെരഞ്ഞെടുപ്പ്.
ഒന്നാം ഘട്ടത്തിൽ 20 സംസ്ഥാനങ്ങളിലെ 91ഉം രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 97ഉം മൂന്നാം ഘട്ടത്തിൽ 14 സംസ്ഥാനങ്ങളിലെ 115ഉം നാലാം ഘട്ടത്തിൽ ഒമ്പതു സംസ്ഥാനങ്ങളിലെ 71ഉം അഞ്ചാം ഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലെ 51ഉം ആറാം ഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലെ 59ഉം ഏഴാം ഘട്ടത്തിൽ എട്ടു സംസ്ഥാനങ്ങളിലെ 59ഉം ലോക്സഭ സീറ്റുകളിലേക്കാണ് വോെട്ടടുപ്പ്. ആദ്യ രണ്ടു ഘട്ടങ്ങളിലായി വോെട്ടടുപ്പ് നടക്കുന്ന ത്രിപുരയിലും മണിപ്പൂരിലും ആദ്യ മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ഛത്തിസ്ഗഢിലും അസമിലും ആദ്യ നാലു ഘട്ടങ്ങളിലായി നടക്കുന്ന മഹാരാഷ്ട്രയിലും ഒഡിഷയിലും അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു-കശ്മീരിലും ഏഴു ഘട്ടങ്ങളിലായി വോെട്ടടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും ഏപ്രിൽ 11നാണ് ഒന്നാം ഘട്ട വോെട്ടടുപ്പ്.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുകയില്ല. കമീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകർ റിപ്പോർട്ട് നൽകുന്ന മുറക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ പുനർവിചിന്തനം നടത്തുമെന്ന് കമീഷൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് െതരഞ്ഞെടുപ്പ് നടക്കുന്ന മൊത്തം ഘട്ടങ്ങളുടെ എണ്ണം ഒമ്പതിൽനിന്ന് ഏഴായി കുറച്ച കമീഷൻ ചില സംസ്ഥാനങ്ങളിൽ നേരേത്ത നടന്നതിനേക്കാൾ കൂടുതൽ ഘട്ടങ്ങൾ ചേർക്കുകയും ചെയ്തു. നേരേത്ത അഞ്ചു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ ഇത്തവണ ഏഴു ഘട്ടമായും രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയിരുന്ന ഒഡിഷയിൽ നാലു ഘട്ടമായും വർധിപ്പിച്ചു. മുമ്പില്ലാത്ത തരത്തിൽ അവസാന രണ്ടു ഘട്ടങ്ങളും മുസ്ലിംകളുടെ വ്രതകാലത്തും വേനലിലുമാണ്.വോട്ടുയന്ത്രങ്ങൾക്കൊപ്പമുള്ള വിവിപാറ്റുകൾ 50 ശതമാനം എണ്ണണമെന്ന പ്രതിപക്ഷപാർട്ടികളുടെ ആവശ്യം പഠിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും തെരഞ്ഞെടുപ്പിനുമുമ്പ് സമിതി തീരുമാനമെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ സ്ഥാനാർഥികൾക്കായി നടത്തുന്ന പ്രചാരണങ്ങൾ സാക്ഷ്യപ്പെടുത്തണമെന്ന് എല്ലാ സമൂഹമാധ്യമങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇതിനായി തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക നിരീക്ഷകരെയും വെച്ചു.
നാലു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്
ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം എന്നീ നാലു സംസ്ഥാനങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. അതേസമയം ജമ്മു-കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പില്ല. ആന്ധ്രപ്രദേശിൽ 131ഉം ഒഡിഷയിൽ 147ഉം അരുണാചൽപ്രദേശിൽ 60ഉം സിക്കിമിൽ 32ഉം നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ 18 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊന്നിച്ച് നടക്കും. ഏപ്രിൽ 11ന് ഒറ്റഘട്ടമായി ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. അതേസമയം, ഏപ്രിൽ 11, 18, 23, 29 തീയതികളിൽ നാലു ഘട്ടങ്ങളിലായാണ് ഒഡിഷയിലെ തെരഞ്ഞെടുപ്പ്. നിലവിൽ ആന്ധ്രപ്രദേശ് തെലുഗുദേശവും ഒഡിഷ ബിജു ജനതാദളും അരുണാചൽപ്രദേശ് എൻ.ഡി.എയും സിക്കിം കോൺഗ്രസുമാണ് ഭരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് സിക്കിം.

ആദ്യഘട്ടം- ഏപ്രിൽ 11 (20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിൽ)
- ആന്ധ്രപ്രദേശ്: 25 സീറ്റ്
- അരുണാചൽ: 2 സീറ്റ്
- അസം: 5 സീറ്റുകൾ
- ബീഹാർ: 4 സീറ്റ്
- ഛത്തീസ്ഗഡ്: ഒരു സീറ്റ്
- ജമ്മു & കശ്മീർ: 2 സീറ്റുകൾ
- മഹാരാഷ്ട്ര: 7 സീറ്റുകൾ
- മണിപ്പൂർ: ഒരു സീറ്റ്
- മേഘാലയ: 2 സീറ്റ്
- മിസോറാം: 1 സീറ്റ്
- നാഗാലാൻഡ്: 1 സീറ്റ്
- ഒഡീഷ: 4 സീറ്റുകൾ
- സിക്കിം: 1 സീറ്റ്
- തെലങ്കാന: 17 സീറ്റുകൾ
- ത്രിപുര: ഒരു സീറ്റ്
- യുപി: 8 സീറ്റ്
- ഉത്തരാഖണ്ഡ്: 5 സീറ്റ്
- പശ്ചിമ ബംഗാൾ: 2 സീറ്റ്
- ആൻഡമാൻ: 1 സീറ്റ്
- ലക്ഷദ്വീപ്: 1 സീറ്റ്
രണ്ടാംഘട്ടം-ഏപ്രിൽ 18 (13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിൽ)
- അസം (5)
- ബീഹാർ (5)
- ഛത്തീസ്ഗഡ് (3)
- ജമ്മു & കശ്മീർ (2)
- കർണാടക (14)
- മഹാരാഷ്ട്ര (10)
- മണിപ്പൂർ (1)
- ഒഡീഷ (5)
- തമിഴ്നാട് (39)
- ത്രിപുര (1)
- ഉത്തർപ്രദേശ് (8)
- പശ്ചിമ ബംഗാൾ (3)
- പുതുച്ചേരി (1)
മൂന്നാം ഘട്ടം- ഏപ്രിൽ 23 (14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിൽ)
- അസം: 4 സീറ്റുകൾ
- ബീഹാർ: 5 സീറ്റുകൾ
- ഛത്തീസ്ഗഡ്: 7 സീറ്റുകൾ
- ഗുജറാത്ത്: 26 സീറ്റുകൾ
- ഗോവ: 2 സീറ്റ്
- ജമ്മു-കശ്മീർ: 1 സീറ്റ്
- കർണാടക: 14 സീറ്റ്
- കേരളത്തിൽ 20 സീറ്റുകൾ
- മഹാരാഷ്ട്ര: 14 സീറ്റ്
- ഒഡീഷ: 6 സീറ്റ്
- ഉത്തർപ്രദേശ്: 10 സീറ്റുകൾ
- പശ്ചിമ ബംഗാൾ: 5 സീറ്റുകൾ
- ദാദ്ര, നാഗർ ഹവേലി: 1 സീറ്റ്
- ദമൻ ആൻഡ് ദിയു: 1 സീറ്റ്
നാലാംഘട്ടം-ഏപ്രിൽ 29 (9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിൽ)
- ബീഹാർ: 5 സീറ്റ്
- ജമ്മു-കശ്മീർ: 1 സീറ്റ്
- ഝാർഖണ്ഡ്: 3 സീറ്റ്
- മധ്യപ്രദേശ്: 6 സീറ്റ്
- മഹാരാഷ്ട്ര: 17 സീറ്റ്
- ഒഡീഷ: 6 സീറ്റ്
- രാജസ്ഥാൻ: 13 സീറ്റ്
- ഉത്തർപ്രദേശ്: 13 സീറ്റ്
- പശ്ചിമബംഗാൾ: 8 സീറ്റ്
അഞ്ചാംഘട്ടം-മെയ് 6 (7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിൽ)
- ബീഹാർ: 5 സീറ്റുകൾ
- ജമ്മു-കശ്മീർ: 2 സീറ്റ്
- ഝാർഖണ്ഡ്: 4 സീറ്റ്
- മധ്യപ്രദേശ്: 7 സീറ്റുകൾ
- രാജസ്ഥാൻ: 12 സീറ്റുകൾ
- ഉത്തർപ്രദേശ്: 14 സീറ്റ്
- പശ്ചിമ ബംഗാൾ: 7 സീറ്റുകൾ
ആറാം ഘട്ടം-മെയ് 12 (7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിൽ)
- ബിഹാർ 8 സീറ്റ്
- ഹരിയാന 10 സീറ്റുകൾ
- ഝാർഖണ്ഡ് 4 സീറ്റുകൾ
- മധ്യപ്രദേശ് 8 സീറ്റുകൾ
- യുപി 14 സീറ്റുകൾ
- പശ്ചിമ ബംഗാൾ 8 സീറ്റ്
- ഡൽഹി-എൻസിആർ ഏഴ് സീറ്റുകൾ
ഏഴാം ഘട്ടം-മെയ് 19 (8 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിൽ)
- ബീഹാർ: 8 സീറ്റ്
- ഝാർഖണ്ഡ്: 3 സീറ്റ്
- മധ്യപ്രദേശ്: 8 സീറ്റ്
- പഞ്ചാബ്: 13 സീറ്റുകൾ
- പശ്ചിമ ബംഗാൾ: 9 സീറ്റ്
- ചണ്ഡീഗഢ്: 1 സീറ്റ്
- യുപി: 13 സീറ്റുകൾ
- ഹിമാചൽ: 4 സീറ്റുകൾ
ഒറ്റ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ-
ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ, കേരളം, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, തെലുങ്കാന, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആൻഡമാൻ, നിക്കോബാർ, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു, ലക്ഷദ്വീപ്, ഡൽഹി, പുതുച്ചേരി, ഛണ്ഡിഗഢ്.
രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ-
കർണാടക, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര
മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ-
അസം, ഛത്തീസ്ഗഡ്
നാലു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ-
ജാർഖണ്ഡ്, എം.പി, മഹാരാഷ്ട്ര, ഒഡീഷ
അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ-
ജമ്മു & കാശ്മീർ
ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ-
ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
