തെരഞ്ഞെടുപ്പ് കമീഷന്റെ കൈയ്യിൽ രക്തക്കറ-തൃണമൂൽ കോൺഗ്രസ്; എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ആരും മരിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsകെൽകത്ത: ബംഗാളിൽ ഇതുവരെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയ തൃണമൂൽ കോൺഗ്രസ്
തെരഞ്ഞെടുപ്പ് കമീഷന്റെ കൈയ്യിൽ രക്തക്കറയാണെന്ന് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷനുമായി തൃണമൂൽ നോതാക്കൾ കൂടിക്കാഴ്ച നടത്തിയശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെയും സഹ കമീഷണർമാരുടെയും കൈയ്യിൽ രകതക്കറയുണ്ടെന്ന് തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ നേതാവ് ദെറക് ഒബ്രിയൻ ആരോപിച്ചത്.
കൂടിക്കാഴ്ച നടത്തിയ സംഘത്തെ നയിച്ച ഒബ്രിയൻ തങ്ങൾ തെരഞ്ഞെടുപ്പ് കമീഷനോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചതായും ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ആരോപിച്ചു. തങ്ങൾ ഇങ്ങനെയൊരു പരിശോധനക്ക് എതിരല്ലെന്നും, എന്നാൽ ഇത്രയും തയ്യാറെടുപ്പുകളില്ലാതെയും മനുഷ്യത്വരഹിതമായും എന്തിനാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ആരും മരിച്ചിട്ടില്ലെന്നും ആരോപണം മാത്രമാണെന്നുമാണ് തെരഞ്ഞെടുപ്പ്കമീഷൻ മറുപടി പറഞ്ഞതെന്നും സംഘത്തിലുണ്ടായിരുന്ന തൃണമൂൽ നേതാവും ലോക്സഭ എം.പിയുമായ മഹുവ മോയ്ത്ര പറഞ്ഞു. പക്ഷേ ബി.എൽ.ഒമാരുടെ മരണത്തിന്റെ ഉത്തരവാദിത്തം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോ മറ്റ് കമീഷണർമാരോ ഏറ്റെടുക്കുമോ എന്നും അവർ ചോദിച്ചു.
മനുഷ്യത്വരഹിതമായ സമ്മർദം ഉദ്യോഗസ്ഥൻമാരിൽ ചെലുത്തിയാണ് അവർ ആത്മഹത്യ ചെയ്തത്. പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിട്ടുണ്ട്.
തെഞ്ഞെടുപ്പ് കമീഷന് പശ്ചിമ ബംഗാൾവിരുദ്ധ നിലപാടാണ് ഉള്ളതെന്നും അവർ ആരോപിച്ചു. ബിഹാറിൽ എസ്.ഐ.ആർ നടത്തിയിട്ട് സംസ്ഥാനതിന് പുറത്തുനിന്ന് എത്രപേരെ ഒഴിവാക്കി എന്ന്‍വ്യക്തമാക്കണമെന്നും അവർ ചോദിച്ചു. വോട്ടർമാരുടെ അവകാശം നിലനിർത്തുകയാണോ ഓരോ ബംഗാളി വോട്ടറെയും സംശയത്തിന്റെ മുനയിൽ നിർത്തുകയാണോ തെരഞ്ഞെടുപ്പ് കമീഷന്റെ ഉദ്ദേശമെന്ന് വ്യക്തമാക്കണമെന്നും തൃണമൂൽ കോൺഗ്രസ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

