Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.ഐ.ആർ ശരിവെച്ചു;...

എസ്.ഐ.ആർ ശരിവെച്ചു; സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വുമാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​സ്.​ഐ.​ആ​ർ അ​നി​വാ​ര്യ​മെ​ന്ന് സു​പ്രീം കോ​ട​തി

text_fields
bookmark_border
എസ്.ഐ.ആർ ശരിവെച്ചു; സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വുമാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​സ്.​ഐ.​ആ​ർ അ​നി​വാ​ര്യ​മെ​ന്ന് സു​പ്രീം കോ​ട​തി
cancel

ന്യൂ​ഡ​ൽ​ഹി: ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന സു​പ്ര​ധാ​ന വി​ധി​യി​ൽ, വോ​ട്ട​ർ പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര പ​രി​​ശോ​ധ​ന​യു​ടെ (എ​സ്.​ഐ.​ആ​ർ) നി​യ​മ​സാ​ധു​ത സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു. സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ ഭ​ര​ണ​ഘ​ട​നാ ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണ് എ​സ്.​ഐ.​ആ​ർ എ​ന്ന്, ബി​ഹാ​ർ എ​സ്.​ഐ.​ആ​റി​ന്റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ ത​ള്ളി ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​ന്ന​തി​ന് ഒ​രാ​ളു​ടെ പൗ​ര​ത്വം നോ​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി​പു​ൽ പാ​ഞ്ചോ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടു​ചെ​യ്ത 34 ല​ക്ഷം പേ​രു​ടെ വോ​ട്ടു​ക​ൾ എ​സ്.​​ഐ.​ആ​റി​ലൂ​ടെ വെ​ട്ടി​മാ​റ്റി​യ​ത് കൊ​ണ്ടാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ ഭ​ര​ണ​മാ​റ്റം സം​ഭ​വി​ച്ച​തെ​ന്ന വി​മ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ്, സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ തെ​ര​​ഞ്ഞെ​ടു​പ്പി​ന് എ​സ്.​ഐ.​ആ​ർ അ​നി​വാ​ര്യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് മി​ക​ച്ച​താ​യ​തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​വി​ല്ലെ​ന്ന് മൂ​ന്നം​ഗ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടി​സ്ഥാ​ന​പ​ര​മാ​യി വോ​ട്ട​​ർ​പ​ട്ടി​ക​യു​ടെ വി​ശ്വാ​സ്യ​ത​​യെ​യും കൃ​ത്യ​ത​യെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ അ​ടി​ത്ത​റ അ​താ​ണ്. എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ച കാ​ര​ണ​ങ്ങ​ളി​ൽ കോ​ട​തി​ക്ക് തൃ​പ്തി​യു​ണ്ട്.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്റെ 16ാം വ​കു​പ്പ് പ്ര​കാ​രം വോ​ട്ട​ർ​പ​ട്ടി​ക ത​യാ​റാ​ക്കു​മ്പോ​ൾ പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും കേ​ന്ദ്ര തെ​ര​​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന​ത് സം​ശ​യാ​തീ​ത​മാ​ണ്. എ​ന്നാ​ൽ, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​തി​ൽ മാ​ത്രം ആ ​അ​ധി​കാ​രം പ​രി​മി​ത​പ്പെ​ട്ടി​രി​ക്കു​ന്നു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ല​വി​ൽ പേ​രു​ള്ള ഒ​രാ​ളോ​ട് അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ നി​ല​പാ​ടാ​യി​രി​ക്ക​ണം ഇ​ക്കാ​ര്യ​ത്തി​ൽ ക​മീ​ഷ​ൻ കൈ​ക്കൊ​ള്ളേ​ണ്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്ദേ​ശ്യ​ത്തി​നാ​ണ് ത​ങ്ങ​ൾ​ക്ക് മു​ന്നി​ലു​ള്ള രേ​ഖ​ക​ൾ ക​മീ​ഷ​ൻ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഒ​രു വ്യ​ക്തി സ​മ​ർ​പ്പി​ച്ച ഏ​തെ​ങ്കി​ലും രേ​ഖ​യി​ൽ വി​ശ്വാ​സ​മി​ല്ലാ​തി​രി​ക്കു​ക​യോ സം​​ശ​യ​മു​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ നി​യ​മ​പ്ര​കാ​രം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​തി​രി​ക്കാ​നും പേ​ര് വെ​ട്ടി​മാ​റ്റാ​നും ക​മീ​ഷ​ന് ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionelectoral rollSupreme Court
News Summary - Election Commission Has Absolute Power Over Electoral Roll Revision; Supreme Court's Crucial Verdict in Bihar Case
Next Story