തെരഞ്ഞെടുപ്പ് റാലി:മധ്യപ്രദേശ് ഹൈകോടതി തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാനുള്ള ഹൈകോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ സമീപിച്ചു. ഒമ്പത് ജില്ലകളിൽ റാലികൾ നിയന്ത്രിക്കാനായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. ഇതിനെതിരെ രണ്ട് ബി.ജെ.പി സ്ഥാനാർഥികളും ഹരജി നൽകിയിട്ടുണ്ട്.
മധ്യപ്രദേശിൽ 28 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പത് ജില്ലകളിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് അനുമതി നൽകേണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റുമാരോട് ഹൈകോടതി നിർദേശിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കോടതി ഇടപെടുകയാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ വാദം. ഉത്തരവ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുമെന്നും സ്ഥാനാർഥികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും കമീഷൻ വാദിക്കുന്നു. ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മഹാരാഷ്ട്ര സർക്കാറും തീരുമാനിച്ചിട്ടുണ്ട്. ഹൈകോടതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.