Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right25 നേതാക്കളെ...

25 നേതാക്കളെ അണിനിരത്തിയാൽ മോദിയെ വീഴ്​ത്താനാവില്ല -അമിത്​ ഷാ

text_fields
bookmark_border
25 നേതാക്കളെ അണിനിരത്തിയാൽ മോദിയെ വീഴ്​ത്താനാവില്ല -അമിത്​ ഷാ
cancel

കൊൽക്കത്ത: 25 നേതാക്കളെ അണിനിരത്തിയാൽ നൂറ്​ കോടി ജനങ്ങളുടെ പിന്തുണയുള്ള നരേന്ദ്രമോദിയെ വീഴ്​ത്താനാവില്ല െന്ന്​ ബി.​െജ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. മമതാബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മേളനത്തി ൽ ഒമ്പത്​ പ്രധാനമന്ത്രി സ്​ഥാനാർഥികളാണ്​ അണിനിരന്നതെന്നും അമിത്​ ഷാ പരിഹസിച്ചു. പശ്ചിമ ബംഗാളിലെ മാൽഡയിൽ ബി.ജ െ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്​സഭാ തെരഞ്ഞെടുപ്പ്​ പശ്ചിമബംഗാളി​​​​െൻറ ഭാവി നിർണയിക്കുന്നതാകുമെന്ന്​ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ. വരുന്ന തെരഞ്ഞെടുപ്പ്​ പശ്ചിമബംഗാളി​െന സംബന്ധിച്ച്​ വളരെ നിർണായകമാണ്​. ​ജനാധിപത്യത്തെ തകർത്തുകൊണ്ടിരിക്കുന്ന തൃണമൂൽ കോൺഗ്രസിന്​ ബംഗാളി​​​​െൻറ വേര്​ കൂടി പിഴുതെടുക്കാൻ ജനങ്ങൾ അവസരം നൽകുമോയെന്ന്​ ഇൗ തെരഞ്ഞെടുപ്പിൽ അറിയാമെന്നും അമിത്​ ഷാ പറഞ്ഞു.

ബോംബ്​- ആയുധ നിർമാണ സ്ഥാപനങ്ങളാണ്​ ബംഗാളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്​. രവീന്ദ്രനാഥ ടാഗോറി​​​​െൻറ ഗീതങ്ങൾ അലയടിച്ചിരുന്ന ബംഗാളി​​​​െൻറ അന്തരീക്ഷത്തിൽ ബോംബ്​ സ്​ഫോടനത്തി​​​​െൻറ മാറ്റൊലികളാണ്​ മുഴങ്ങുന്നത്​. പഴയ പ്രതാപത്തിലേക്ക്​ ബംഗാളിനെ മടക്കി കൊണ്ടുവരാൻ ബി.ജെ.പിക്ക്​ കഴിയുമെന്നും ഷാ അവകാശപ്പെട്ടു.

നുഴഞ്ഞുകയറ്റക്കാരെ പോലും സംസ്ഥാനത്തി​​​​െൻറ അതിർത്തിയിലേക്ക്​ കടത്താതെ സംരക്ഷിക്കാൻ ബി.ജെ.പിക്ക്​ കഴിയുമെന്ന്​ ഉറപ്പു നൽകുന്നു. നുഴഞ്ഞുകയറ്റക്കാർക്ക്​ ഒത്താശ ചെയ്യുന്നവരാണ്​ ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി)ക്കെതിരെ നിൽക്കുന്നതെന്നും അമിത്​ ഷാ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalamit shadetermine
News Summary - The election of 2019 will not only determine the future West Bengal- Amit Sha- India news
Next Story