Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Elderly man sits for 4 hours on flooded road in protest
cancel

െവള്ളക്കെട്ടിനെതിരെ മഴയിൽ വെള്ളക്കെട്ടിലിരുന്ന്​ 70കാരന്‍റെ പ്രതിഷേധം; മുംബൈയിൽ വ്യത്യസ്​ത പ്രതിഷേധം

text_fields
bookmark_border

മുംബൈ: ദിവസങ്ങളായി പെയ്യുന്ന മഴയിൽ മുങ്ങിയിരിക്കുകയാണ്​ മുംബൈ നഗരം. നഗരത്തിലെ തോടുകൾ വൃത്തിയാക്കാത്തതോടെ മാലിന്യവും വെള്ളവും നഗരത്തിന്‍റെ നാനാഭാഗങ്ങളിലും അടിഞ്ഞുകൂടി. ഇതോടെ കനത്ത മഴയിൽ പ്രതിഷേധവുമായി വെള്ളക്കെട്ടിൽ ഇരിക്കുകയായിരുന്നു 70കാരനായ അശോക്​ തലാജിയ. വാസൈ വിരാർ സിറ്റി മുനിസിപ്പൽ കോർപറേഷനെതിരെയായിരുന്നു പ്രതിഷേധം. വർഷങ്ങളായി തോടുകളും ഓടകളും വൃത്തിയാക്കണമെന്ന ആവശ്യം അധികൃതർ കേൾക്കാതെ വന്നതേ​ാടെയാണ്​ വൃത്യസ്​തമായ പ്രതിഷേധവുമായെത്തിയത്​.

കോൺക്രീറ്റ്​ ചെയ്​ത ഓടകളിലൂടെ വെള്ളം ഒഴുകിപോകാ​െത വരുന്നതോടെ എല്ലാ വർഷവും മഴക്കാലത്ത്​ അശോകിന്‍റെ വീട്ടിൽ വെള്ളം കയറും. വാസൈ വെസ്റ്റിൽ അശ്വിൻ നഗർ സൊസൈറ്റിയിലാണ്​ ഇവരുടെ താമസം. വീട്​ താഴെനിലയിലായതിനാൽ ചെറിയ മഴ പെയ്​താൽ പോലും വീട്ടിൽ വെള്ളംനിറയും. 2017ലുണ്ടായ വെള്ളപ്പൊക്കത്തിലാണ്​ ആദ്യമായി വീട്ടിലേക്ക്​ വെളളം കയറുന്നത്​. വീട്ടു സാധനങ്ങളെല്ലാം നശിച്ചുപോയി. 1.50 ലക്ഷം രൂപയുടെ സാധനങ്ങൾ നശിച്ചു. നാലുദിവസത്തിനു ശേഷമാണ്​ വെള്ളം ഇറങ്ങി​േപായതെന്നും ​അശോക്​​ പറയുന്നു.

ശരീരത്തിൽ പ്ലകാർഡിൽ ​പ്രതിഷേധ വാക്കുകൾ എഴുതിയാണ്​ അശോക്​ വെള്ളക്കെട്ടിൽ ഇരുന്നത്​. പ്രതിഷേധം മണിക്കൂറുകൾ പിന്നിട്ട​േതാടെ അദ്ദേഹം വിറയ്​ക്കാൻ തുടങ്ങിയിരുന്നു. സർക്കാർ തന്‍റെ ആവശ്യ​ം പരിഗണിക്കുമെന്ന്​ കരുതിയാണ്​ മഴയിൽ വെള്ളക്കെട്ടിലിരുന്ന്​ പ്രതിഷേധിച്ചതെന്ന്​ അശോക്​ പറഞ്ഞു.

വീട്ടിൽ വെള്ളംകയറിയാൽ ജീവിക്കാൻ പ്രയാസകരമാകുമെന്ന്​ മകൾ കോമൾ പറഞ്ഞു. വീട്ടിൽ വെള്ളം കയറിയാൽ ബാത്ത്​റൂമി​ലും വെള്ളം നിറയും. ഇതോടെ വീടുമുഴുവൻ വൃത്തികേടാകുമെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ മുനിസിപ്പൽ അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly man sits for 4 hours on flooded road in protest
Next Story