Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്​കരിക്കാൻ ഇടമില്ല:...

സംസ്​കരിക്കാൻ ഇടമില്ല: ഭാര്യയുടെ മൃതദേഹവുമായി വയോധികൻ സൈക്കിളിൽ ചുറ്റിത്തിരിഞ്ഞു; നരകസമാനമായി യു.പി

text_fields
bookmark_border
സംസ്​കരിക്കാൻ ഇടമില്ല: ഭാര്യയുടെ മൃതദേഹവുമായി വയോധികൻ സൈക്കിളിൽ ചുറ്റിത്തിരിഞ്ഞു; നരകസമാനമായി യു.പി
cancel

കോവിഡ്​ കാലത്ത്​ ദുരിതമൊടുങ്ങാതെ യു.പി. ഇത്തവണ ജോൻപുരിൽ നിന്നാണ്​ ഹൃദയഭേദകമായ സംഭവം റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. സംസ്​കരിക്കാൻ ഇടം ലഭിക്കാതെ ഭാര്യയുടെ മൃതദേഹവുമായി വയോധികൻ മണിക്കൂറുകളാണ്​ തെരുവിൽ അലഞ്ഞത്​. വാഹനം ഇല്ലാത്തതിനാൽ സ്വന്തം സൈക്കിളിലായിരുന്നു ശ്​മശാനങ്ങളിൽ നിന്ന്​ ​ശ്​മശാനങ്ങള​ിലേക്കുള്ള ഇദ്ദേഹത്തിന്‍റെ യാത്ര. മരിച്ച സ്​ത്രീക്ക്​ കോവിഡ്​ ഉണ്ടെന്ന സംശയത്തെതുടർന്ന്​ മിക്കയിടത്തും പ്രദേശവാസികൾ മൃതദേഹം സംസ്​കരിക്കാൻ അനുവദിച്ചില്ല.


വയോധികന്‍റെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ വിവരം പുറത്തറിഞ്ഞത്​. വയോധികൻ, മൃതദേഹം വഹിച്ചുള്ള സൈക്കിൾ ഉരുട്ടിക്കൊണ്ട്​ പൊകുന്നതി​േന്‍റയും ഇടക്ക്​ വിശ്രമിക്കാനായി റോഡരികിൽ ഇരിക്കുന്നതി​േന്‍റയും ചിത്രങ്ങളാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. മരിച്ച സ്​ത്രീക്ക്​ കോവിഡ്​ ഉ​ണ്ടോ എന്ന കാര്യം ജില്ലാ ഭരണകൂടം സ്​ഥിരീകരിച്ചി​ല്ലെന്ന്​ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. രോഗം ഭയന്ന്​ ആരും വയോധകനെ സഹായിക്കാൻപോലും രംഗത്തുവന്നിരുന്നില്ല. പിന്നീട്​ വിവരം അറിയിച്ചതിനെ തുടർന്ന്​ പൊലീ​െസത്തിയാണ്​ അന്ത്യകർമങ്ങൾക്കുള്ള ഏർപ്പാട്​ ചെയ്​തത്​. തുടർന്ന്​ രാംഘട്ടിൽ യുവതിയുടെ അന്ത്യകർമങ്ങൾ നടത്തി.


ജോൻപുർ, കോട്‌വാലി അംബർപൂർ നിവാസിയായ തിലക്ധാരി സിങ്ങിനാണ്​ ദുരിതാനുഭവമുണ്ടായത്​. ഇദ്ദേഹത്തിന്‍റെ 50 കാരിയായ ഭാര്യ രാജ്കുമാരി വളരെക്കാലമായി രോഗബാധിതനായിരുന്നു. തിങ്കളാഴ്ച ഉമാനാഥ് സിങ്​ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം അവരുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. എന്നാൽ കോവിഡ്​ ബാധിച്ചാണ്​ ഇവർ മരിച്ചതെന്ന്​ പ്രചരിച്ചതിനെ തുടർന്ന്​ സംസ്​കാരത്തിന്​ സഹകരിക്കാൻ ആരും മുന്നോട്ട്​ വന്നിരുന്നില്ല. അഴുകാൻ തുടങ്ങിയപ്പോഴാണ്​ രാംധാരിസിങ്​ മൃതദേഹം സൈക്കിളിൽവച്ച്​ ശ്​മശാനം അന്വേഷിച്ചിറങ്ങിയത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up covid#Covid19Uttar PradeshYogi Adityanath
Next Story