Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എരുമയെ അന്വേഷിച്ച് കാട്ടിലെത്തി; കാട്ടാന ആക്രമണത്തില്‍ വയോധികന് മരിച്ചു
text_fieldsbookmark_border
ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് കാട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം.
അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്. നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
Next Story

