അത് യു.എസിനു പിണഞ്ഞ അമളി; അബദ്ധത്തിൽ നാടുകടത്തിയ അമേരിക്കക്കാരനെ തിരിച്ചയക്കില്ലെന്ന് എൽസാൽവദോർ പ്രസിഡന്റ്
text_fieldsന്യൂഡൽഹി: അമേരിക്ക അബദ്ധത്തിൽ നാടുകടത്തിയ സ്വന്തം പൗരനെ വീണ്ടും യു.എസിലേക്കയക്കില്ലെന്ന് എൽസാൽവദോർ പ്രസിഡന്റ് നായിബ് ബുകേലെ. കഴിഞ്ഞ മാസമാണ് അമേരിക്കയിലെ ഗെറിലാൻഡ് സ്വദേശിയായ കിൽമാർ അബ്റിഗോ ഗാർഷ്യ എന്നയാളെ യു.എസ് എൽസാൽവദോറിലേക്ക് അബദ്ധത്തിൽ കയറ്റി അയച്ചത്.
കഴിഞ്ഞമാസം അമേരിക്ക വെനസ്വേലയിൽ നിന്നടക്കമുള്ള 200ഓളം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചിരുന്നു. ആ കൂട്ടത്തിലാണ് സ്വന്തം പൗരനും ഉൾപ്പെട്ടത്. അതിനിടെ, സംഭവത്തിൽ യു.എസ് നീതിന്യായ വകുപ്പ് ഇടപെട്ടതിനെ തുടർന്ന് കിൽമാർ അബ്റിഗോ ഗാർഷ്യ ജീവനോടെയുണ്ടെന്ന് ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. ഗാർഷ്യയെ തിരിച്ചെത്തിക്കാൻ കഴിഞ്ഞദിവസം യു.എസ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. യു.എസ് പ്രസിഡന്റുമായി വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചക്കിടെയാണ് നായിബ് തന്റെ നയം വ്യക്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.