കുഞ്ഞിനെ വാരിപ്പുണർന്ന് ഏക്ത
text_fieldsവാരാണസി: പൗരത്വ നിയമത്തിനെതിരെ പ്രതിേഷധിച്ചതിന് യു.പി പൊലീസ് ജയിലിൽ അടച്ച പൗരാവകാശ പ്രവർത്തക ദമ്പതികളായ ഏക്ത ശേഖറിനും രവി ശേഖറിനും രണ്ടാഴ്ചക്കു ശേഷം ജാമ്യം.അറസ്റ്റിലായ മറ്റ് 56 പേർക്കും ജാമ്യം ലഭിച്ചു.
അച്ഛനെയും അമ്മയെയും ചോദിച്ചു കരയുന്ന 14 മാസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞ് മാധ്യമ വാർത്തകളിലൂടെ നൊമ്പരമുണർത്തിയിരുന്നു. കുഞ്ഞിനെ കണ്ടയുടൻ ഏക്ത വാരിപ്പുണർന്നു. ‘എനിക്കൊന്നും പറയാനാവുന്നില്ല’ എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം.
പൗരാവകാശ പ്രവർത്തക എന്ന നിലയിൽ ജയിലിൽ കഴിയുക എന്നത് അഭിമാനമുള്ള കാര്യമാണ്. പക്ഷേ, അമ്മ എന്ന നിലയിൽ ഓരോ നിമിഷവും യുഗങ്ങൾപോലെയാണ് തോന്നിയത്. എെൻറ കുഞ്ഞ് ഇന്ന് വലിയ സന്തോഷത്തിലാണ് - വികാരഭരിതയായി അവർ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാവാൻ സമയമെടുത്തതിനാൽ ഭർത്താവ് രവി ശേഖറിന് ൈവകുന്നേരത്തോടെയാണ് പുറത്തിറങ്ങാനായത്. 25,000 രൂപ വീതമുള്ള ജാമ്യത്തുക ഇരുവരും െകട്ടിവെച്ചു. മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ ബന്ധുക്കളാണ് കുട്ടിയെ നോക്കിയിരുന്നത്.
ഡിസംബർ 19ന് ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത വാരാണസിയിലെ റാലിക്കിടെയാണ് യു.പി പൊലീസ് 60തോളം പേരെ അറസ്റ്റ് ചെയ്തത്. അന്തരീക്ഷ മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ‘ൈക്ലമറ്റ് അജണ്ട’ എന്ന എൻ.ജി.ഒ നടത്തുന്ന ഏക്തയും രവി ശേഖറും അറിയപ്പെടുന്ന പൊതുപ്രവർത്തകരാണ്.
അനധികൃതമായി കൂട്ടംകൂടി നഗരത്തിൽ പ്രശ്നമുണ്ടാക്കി എന്നാരോപിച്ചാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
