Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏക്നാഥ് ഷിൻഡെ രാജിവെക്കണം; അന്ന് ഞാൻ ചെയ്തതു പോലെ -സുപ്രീംകോടതി വിധിക്കു പിന്നാലെ ഉദ്ധവ് താക്കറെ

text_fields
bookmark_border
Uddhav Thackeray with Nitish Kumar
cancel

മുംബൈ: ജനാധിപത്യത്തെ ചവിട്ടിമെതിച്ച് അധികാരത്തിൽ വന്ന ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവെക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സുപ്രീംകോടതി വിധിക്കു ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. ജനാധിപത്യത്തെ ചവിട്ടിമെതിച്ച് അധികാരത്തിൽ വന്ന ഏക്നാഥ് ഷി​ൻഡെ വിജയിച്ചിരിക്കുന്നത്. ഷിൻഡെ അന്ന് ഞാൻ ചെയ്തതുപോലെ രാജിവെക്കുകയാണ് വേണ്ടത്.

മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ ഉ​ൾ​പ്പെ​ടെ ശി​വ​സേ​ന വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജിയിൽ ഷിൻഡെയുടെ സർക്കാറിനെ ചോദ്യം ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, രാജിവെച്ചിരുന്നില്ലെങ്കിൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിച്ചേനെ എന്ന് പറഞ്ഞിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് ഉദ്ധവ് സർക്കാർ രാജിവെച്ചു. അതിനാൽ ഉദ്ധവ് സർക്കാറിനെ വീണ്ടും നിയോഗിക്കാനാവില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ഏക്നാഥ് ഷിൻഡെ വിപ്പിനെ നിയോഗിച്ചത് നിയവിരുദ്ധമായാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിപ്പിനെ നിയോഗിക്കേണ്ടത് രാഷട്രീയ പാർട്ടി നേതാവാണ്. 2019ൽ ശിവസേന നേതാവായി ഉദ്ധവ് താക്കറെയെ ഏകകണ്ഠമായാണ് നിയമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകരുതായിരുന്നുവെന്ന് പറഞ്ഞ കോടതി വിശ്വാസവോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമാണെന്നും ഗവർണർ ഭരണഘടന നൽകാത്ത അധികാരം ഉപയോഗിച്ചുവെന്നും വ്യക്തമാക്കിയിരുന്നു. സഭയിലെ വിശ്വാസ വോട്ടെടുപ്പിൽ ഗവർണർ ഭാഗവാക്കാകരുതായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eknath Shinde should resign, just like I did Uddhav Thackeray On Court Order
Next Story