മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെക്കും അജിത് പവാറിനും നേട്ടം
text_fieldsമുംബൈ: ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തേയും എൻ.സി.പി ശരദ് പവാർ പക്ഷത്തേയും ഏറെ പിന്നിലാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിൻഡെ ശിവസേനക്കും അജിത് പവാർ എൻ.സി.പിക്കും മുന്നേറ്റം. നിലവിൽ 56 സീറ്റിൽ ഷിൻഡെ പക്ഷവും 36 സീറ്റിൽ അജിത് പക്ഷവും ലീഡ് ചെയ്യുന്നു. ഉദ്ധവ് 19ലും പവാർ പക്ഷം 14ലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ച് ശിവസേന പിളർത്തി ബിജെപി പാളയത്തിലേക്ക് പോകുമ്പോൾ ഷിൻഡെക്കൊപ്പം 40 എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. 2023 ജൂലൈയിലാണ് എൻ.സി.പി പിളർത്തി 40 എം.എൽ.എമാരുമായി അജിത് പവാർ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായത്.
കൂറുമാറ്റങ്ങൾക്ക് പിന്നാലെ യഥാർഥ ശിവസേന ഷിൻഡെ പക്ഷവും എൻ.സി.പി അജിത് പക്ഷവുമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും മഹാരാഷ്ട്ര നിയമസഭ സ്പീക്കറും വിധിച്ചു. ഈ ഉത്തരവുകൾക്കെതിരെ ഉദ്ധവ് പക്ഷവും പവാർ പക്ഷവും നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. യഥാർഥ ശിവസേനയും എൻ.സി.പിയും ആരുടെതാണെന്ന വിധികൂടിയാവും തെരഞ്ഞെടുപ്പ് ഫലം എന്നാണ് ഇരുകൂട്ടരും പറഞ്ഞിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

