മഹാരാഷ്ട്രയിൽ മന്ത്രിക്കും എൻ.സി.പി നേതാവിനും രണ്ടാമതും കോവിഡ്
text_fieldsമുംബൈ: എൻ.സി.പി നേതാവും എക്നാഥ് ഖഡ്സേക്കും മഹാരാഷ്ട്ര മന്ത്രി ബച്ചു കാഡുവിനും രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു. മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ എക്നാഥ് ഖഡ്സേക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ബോംബെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ നവംബറിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും രോഗബാധയുണ്ടായിരിക്കുകയാണ്. തനിക്ക് കാര്യമായ ആരോഗപ്രശ്നങ്ങളില്ലെന്നും ഖഡ്സേ പറഞ്ഞു. തനിക്ക് കഴിഞ്ഞ സെപ്തംബറിൽ കോവിഡ് ബാധിച്ചുവെന്നും എന്നാൽ വീണ്ടും രോഗബാധയുണ്ടായെന്നും മഹാരാഷ്ട്ര മന്ത്രി ബച്ചു കാഡുവും പ്രതികരിച്ചു.
അതേസമയം, മഹാരാഷ്ട്രയുടെ പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില താഴുകയാണ്. ഇത് കോവിഡ് അതിവേഗത്തിൽ പടരുന്നതിന് കാരണമായതായാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ഇതിനൊപ്പം ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതും പ്രശ്നങ്ങൾ ഗുരുതരമാക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

