അമ്മയുമായുള്ള വഴക്കിനിടെ അച്ഛൻ വെടിയുതിർത്തു; എട്ടു വയസ്സുകാരി ഗുരുതരാവസ്ഥയിൽ
text_fieldsപൂനെ: അമ്മയുമായുള്ള വഴക്കിനിടെ പിതാവിന്റെ വെടിയേറ്റ എട്ടു വയസ്സുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. അച്ഛൻ പാണ്ഡുരംഗ് തുകാരൻ ഉഭേയെ പൊലീസ് അറസ്റ്റ് ചെയ്തു. 38കാരനായ പാണ്ഡുരംഗിൽ നിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ഒരു ശസ്ത്രക്രിയ കഴിഞ്ഞതായും ഡോക്ടർമാർ അറിയിച്ചു.
ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിനിടെ പ്രതി തോക്ക് പുറത്തെടുത്തു. വഴക്ക് മൂർച്ഛിച്ചതോടെ ഇയാൾ വെടിയുതിർത്തു. എന്നാൽ അടുത്ത് നിന്നിരുന്ന മകൾക്കാണ് വെടിയേറ്റതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയാതായി ഡി.സി.പി പൗർണമി ഗെയ്ക്‌വാദ് പറഞ്ഞു.
പ്രതി ഉപയോഗിച്ചത് ഒരു റിവോൾവർ ആണെന്നും അയാൾക്ക് അത് ഉപയോഗിക്കാനുള്ള ലൈസെൻസ് ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

