Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണ്ണാടകയിൽ കക്ക...

കർണ്ണാടകയിൽ കക്ക വാരാന്‍ പുഴയിലിറിങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു

text_fields
bookmark_border
കർണ്ണാടകയിൽ കക്ക വാരാന്‍ പുഴയിലിറിങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു
cancel

ഉത്തരകന്നഡ: കർണ്ണാടകയിലെ ഉത്തരകന്നഡ ജില്ലയില കക്ക വാരാന്‍ പുഴയിലിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഞായറാഴ്ച ഷിരാലി ഗ്രാമത്തിന് സമീപമുള്ള തട്ടേ ഹക്കലു പുഴയിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തിൽ രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. പതിനാലോളം പേരാണ് കക്ക വാരലിനായി പുഴയിൽ ഇറങ്ങിയത്.

സംഘത്തിലുൾപ്പെട്ട ചിലർ പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് പ്രവേശിച്ചപ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവരു അപകടത്തിൽപ്പെടുകയായിരുന്നു. ദാരുണമായ അപകടത്തിൽ കാണാതായവർക്കായി രക്ഷാസേനയും പൊലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ ഉൾപ്പെട്ടിരുന്ന പലരും കക്ക വാരലിൽ പരിചയസമ്പന്നരായിരുന്നെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരിൽ എത്രപേർക്ക് നീന്തൽ അറിയാമായിരുന്നെന്നതിനെക്കുറിച്ചും ദുരന്തത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ചും അധികൃതർ അന്വേഷിച്ചുവരികയാണ്. പ്രദേശത്തുണ്ടായ മഴയെത്തുടർന്ന് പുഴയിൽ ഒഴുക്ക് വർധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaDeathnewsmussel
News Summary - Eight people drowned after entering the river to collect clams in Karnataka.
Next Story