നജീബിെൻറ തിരോധാനം: സി.ബി.െഎ ജെ.എൻ.യുവിൽ
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനം അന്വേഷിക്കുന്നതിെൻറ ഭാഗമായി സി.ബി.െഎ സഘം കാമ്പസിലെത്തി തെളിവെടുപ്പു നടത്തി. ഡൽഹി ഹൈകോടതി ഉത്തരവിനെത്തുടർന്ന് അന്വേഷണം ഡൽഹി പൊലീസിൽനിന്ന് സി.ബി.െഎ ഏറ്റെടുക്കുകയായിരുന്നു. നജീബിെൻറ മാതാവ് ഫാത്തിമ നഫീസും കഴിഞ്ഞ ദിവസം സി.ബി.െഎ സംഘത്തെ കണ്ട് മൊഴി നൽകിയിരുന്നു. എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെത്തുടർന്ന് കഴിഞ്ഞ ഒക്േടാബർ 15 മുതലാണ് നജീബിനെ ജെ.എൻ.യുവിൽ നിന്ന് കാണാതാവുന്നത്. മകനെ കാണാതായി ഏഴുമാസമായിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് ഫാത്തിമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടക്കത്തിൽ ഡൽഹി പൊലീസ് കേസ് എടുക്കാൻ പോലും തയാറായിരുന്നില്ല. ഏറെ പ്രതിഷേധങ്ങൾക്കുശേഷമാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളെന്ന് സംശയിക്കുന്നവരെ നുണപരിശോധനക്ക് ഹാജരാക്കണമെന്ന കോടതി ഉത്തരവ് അനുസരിക്കാൻ പോലും പൊലീസ് തയാറായിരുന്നില്ല. ഇതേത്തുടർന്ന് ഡൽഹി പൊലീസിന് നിരവധി തവണയാണ് കോടതിയുടെ രൂക്ഷവിമർശനം കേൾക്കേണ്ടി വന്നത്.