Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാ​ക്ട​റി​ക​ളി​ൽ...

ഫാ​ക്ട​റി​ക​ളി​ൽ എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി സ​മ​യം പു​നഃ​സ്ഥാ​പി​ക്കും -മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

text_fields
bookmark_border
siddaramaiah
cancel
camera_alt

സിദ്ധരാമയ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഫാ​ക്ട​റി​ക​ളി​ലെ ജോ​ലി സ​മ​യം 12 മ​ണി​ക്കൂ​ർ എ​ന്ന​തി​ൽ​നി​ന്ന് എ​ട്ട് മ​ണി​ക്കൂ​റാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച സം​യു​ക്ത ഹോ​രാ​ട്ട ക​ർ​ണാ​ട​ക പ്ര​തി​നി​ധി സം​ഘ​ത്തി​നാ​ണ് ഉ​റ​പ്പു​ന​ൽ​കി​യ​ത്. ദ​ലി​ത്- തൊ​ഴി​ലാ​ളി-​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പൊ​രു​തു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് സം​യു​ക്ത ഹോ​രാ​ട്ട ക​ർ​ണാ​ട​ക.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ഫാ​ക്ട​റീ​സ് (ക​ർ​ണാ​ട​ക ഭേ​ദ​ഗ​തി) ബി​ൽ നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ​ത്. ഇ​തു​പ്ര​കാ​രം, ഫാ​ക്ട​റി​ക​ളി​ലെ ഷി​ഫ്റ്റ് എ​ട്ടു മ​ണി​ക്കൂ​റി​ൽ​നി​ന്ന് 12 മ​ണി​ക്കൂ​റാ​യി ഉ​യ​ർ​ത്തി. എ​ന്നാ​ൽ, ആ​ഴ്ച​യി​ൽ ജോ​ലി സ​മ​യം 48 മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്നും ബി​ല്ലി​ൽ നി​ഷ്‍ക​ർ​ഷി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് മാ​റ്റ​മെ​ന്നാ​യി​രു​ന്നു ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

12 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യ​ൽ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും പ്ര​സ്തു​ത ബി​ൽ സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ച്ച് ജോ​ലി സ​മ​യം തി​രി​കെ എ​ട്ടു മ​ണി​ക്കൂ​റാ​ക്കി ചു​രു​ക്കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ നി​വേ​ദ​ക സം​ഘ​ത്തി​ന് മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahBJP governmentWorking HourIndia NewsReform
News Summary - Eight hours working time will be restored in factories - Chief Minister Siddaramaiah
Next Story