Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യോമസേനയുടെ വിമാനത്തിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
text_fieldsbookmark_border
ആഗ്ര: ഇന്ത്യൻ വ്യോമസേനയുടെ ചെറുവിമാനത്തിൽ കയറിക്കൂടിയ പെരുമ്പാമ്പ് അധികൃതരെ വട്ടംചുറ്റിച്ചു. ആഗ്ര വ്യോമതാവളത്തിൽനിന്ന് പുറപ്പെടാനൊരുങ്ങിയ എ.എൻ^32 വിമാനത്തിലാണ് എട്ടടി നീളമുള്ള ‘ഇന്ത്യൻ റോക്ക് പൈത്തൺ’ എന്ന വിഭാഗത്തിൽപെട്ട പെരുമ്പാമ്പിനെ കണ്ടെത്തിയത്. അധികൃതർ അറിയിച്ചതിനെ തുടർന്ന് എത്തിയ പാമ്പുപിടിത്ത വിദഗ്ധർ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ വിമാനത്തിൽ കയറിയ ‘അസാധാരണ അതിഥി’യെ പിടികൂടി പുറത്തെത്തിച്ചു.
വിമാനത്തിെൻറ അടിഭാഗത്ത് പതുങ്ങിയിരുന്ന പാമ്പിനെ പരിക്കുകൾ ഏൽക്കാതെയാണ് പിടികൂടിയതെന്നും താമസിയാതെ ഇതിനെ കാട്ടിൽ വിടുമെന്നും വന്യജീവി സംരക്ഷണ ഡയറക്ടർ എം.വി. ബൈജുരാജ് പറഞ്ഞു. വിഷമില്ലാത്ത വിഭാഗത്തിൽപെട്ട പെരുമ്പാമ്പ് സംരക്ഷിത വിഭാഗത്തിൽപെടുന്നതാണ്.
Next Story
