Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഭീകരാക്രമണം:...

കശ്​മീരിൽ ഭീകരാക്രമണം: 44 സൈനികർക്ക്​ വീരമൃത്യു

text_fields
bookmark_border
കശ്​മീരിൽ ഭീകരാക്രമണം: 44 സൈനികർക്ക്​ വീരമൃത്യു
cancel

ശ്രീനഗർ: ജമ്മു-കശ്മീരിലെ പുല്‍വാമയിൽ ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ് ജവാന്മാര്‍ക്ക്​ വീരമൃത്യു. ശ്രീനഗറിൽനിന് ന്​ 30 കി.മീ ദൂരത്ത്​ വ്യഴാഴ്​ച മൂന്നു​ മണിക്കാണ്​ രാജ്യത്തെ നടുക്കിയ സംഭവം. ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയ ില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ്​ കാർ സ്​ഫോടനത്തിൽ തകർന്നത്​. ഉഗ്രസ്​ഫോടനത്തിൽ മനുഷ്യശരീരങ്ങൾ ചിതറിത്തെറിച്ചു. പാക് ഭീകരസംഘടനയായ ജയ്​ശെ മുഹമ്മദ്​ ആക്രമണത്തി​​​​​​​െൻറ ഉത്തരവാദിത്തം ഏ​െറ്റടുത്തു.

പര ിക്കേറ്റ ജവാന്മാരില്‍ പലരു​െടയും നില ഗുരുതരമാണ്. നിരവധി വാഹനങ്ങൾക്ക്​ കേടുപാടുകളുണ്ടായി. 2016ലെ ഉറി ആക്രമണത്തി നു ​േശഷം സംസ്​ഥാനത്തെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്​. 2018ൽ ജയ്​ശെ മുഹമ്മദിൽ ചേർന്ന പുൽവാമ കാക്കാപോറ സ്വദേശി ആ ദിൽ അഹ്​മദ്​ ഡാർ ആണ്​ ആക്രമണം നടത്തിയതെന്നും​ ഇയാൾ ജയ്​ശെ മുഹമ്മദി​​​​​​​െൻറ ആത്മഹത്യ സ്​ക്വാഡ്​ അംഗമാണെന്നും പൊലീസ്​ പറഞ്ഞു.

അവധി കഴിഞ്ഞ്​ താഴ്​വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങു​േമ്പാൾ അവന്തിപോറയിൽ പതിയിരുന്നാണ്​ കാർ ഇടിച്ചുകയറ്റിയത്​. അഹ്​മദ്​ ഡാർ ആണ്​ ചാ​വേറായി വാഹനം ഒാടിച്ചത്​. വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പും ഉണ്ടായതായി സി.ആർ.പി.എഫ്​ ഡയറക്​ടർ ജനറൽ ഭട്​നാഗർ പറഞ്ഞു. 54ാം ബറ്റാലിയനിലെ 44 ജവാന്മാർ സഞ്ചരിച്ച ബസിനു ​നേരെയാണ്​ ഭീകരരുടെ വാഹനം എത്തിയത്​.

കഴിഞ്ഞ മൂന്നു ദിവസത്തോളമായി മോശം കാലാവസ്​ഥയും മറ്റും കാരണം ഹൈവേയിൽ ഗതാഗതം ഉണ്ടായിരുന്നില്ല. സാധാരണ ഇൗ വഴിയുള്ള സൈനിക വാഹനവ്യൂഹത്തിൽ ആയിരം പേരുണ്ടാകും. ജമ്മു-കശ്​മീർ പൊലീസ്​ അന്വേഷണം ആരംഭിച്ചതായി സി.ആർ.പി.എഫ്​ ​​െഎ.ജി സുൽഫിഖർ ഹസൻ അറിയിച്ചു.

350 കിലോ സ്​ഫോടക വസ്​തു; സ്​കോർപിയോ വാൻ
ശ്രീ​ന​ഗ​ർ: 40 ഒാ​ളം ജ​വാ​ന്മാ​രു​ടെ വീ​ര​മൃ​ത്യു​വി​ന്​ ഇ​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച​ത്​ 350 കി​ലോ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളും സ്​​േ​കാ​ർ​പി​യോ വാ​നും. ജ​മ്മു​വി​ൽ​നി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ഉ​ഗ്ര​ശേ​ഷി​യു​ള്ള സ്​​േ​ഫാ​ട​ക വ​സ്​​തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​വ്യൂ​ഹ​ത്തി‍​​​െൻറ മ​ധ്യ​ഭാ​ഗ​ത്താ​യി സ​ഞ്ച​രി​ച്ച ബ​സി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ സ്ഫോ​ട​ന​ത്തി​ൽ ത​ക​ര്‍ന്നു. 75 വാ​ഹ​ന​ങ്ങ​ളി​ലാ​യി 2547 ജ​വാ​ന്മാ​രാ​ണ്​ വാ​ഹ​ന വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മോ​ശം കാ​ലാ​വ​സ്​​ഥ മൂ​ലം അ​ട​ച്ചി​ട്ട ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പു​ല​ർ​ച്ച 3.30നാ​ണ്​ ജ​വാ​ന്മാ​ർ പു​റ​പ്പെ​ട്ട​ത്. സ്​​ഫോ​ട​ന​ത്തി​ൽ ജ​വാ​ന്മാ​രു​ടെ ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ൾ 100 മീ​റ്റ​റി​ന​പ്പു​റം വ​രെ ചി​ത​റി. മൃ​ത​ദേ​ഹ​ങ്ങ​ൾ ചി​ത​റി​യ​ത്​ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ ആ​​ക്ര​മ​ണ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​താ​യി സി.​ആ​ർ.​പി.​എ​ഫ്​ സം​ശ​യി​ക്കു​ന്നു​ണ്ട്. കാ​ര​ണം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും വെ​ടി​യു​ണ്ട​ക​ളു​ടെ പാ​ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CRPF jawanmalayalam newsKashmir Blast
News Summary - Eight CRPF jawans killed in IED blast in Kashmir-India news
Next Story