Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right16 പശുക്കളെ കശാപ്പ്...

16 പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് എട്ടു പേരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
arrest
cancel

സിദ്ദിപേട്ട്: തെലങ്കാനയിൽ പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് എട്ടു പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി നഗര പ്രാന്തത്തിൽ ഇവർ 16 പശുക്കളെ കശാപ്പ് ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

68 പശുക്കളെ സിദ്ദിപേട്ടിലേക്ക് കൊണ്ടുവന്നതായും ഇതിൽ 16 പശുക്കളെ കശാപ്പ് ചെയ്തതായുമാണ് പൊലീസ് പറയുന്നത്. ബാക്കി 52 പശുക്കളെ സ്ഥലത്തുനിന്ന് കണ്ടെത്തുകയും സമീപത്തെ ഗോശാലയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിൽ കർശന നടപടിക്ക് ധനമന്ത്രി ടി. ഹരീഷ് റാവു നിർദേശിച്ചിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതേസമയം, സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധവുമായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttelanganacow slaughter
Next Story