യുപിയിൽ വിദേശ സഞ്ചാരികൾക്ക് നേരെ വീണ്ടും ആക്രമം
text_fieldsവരാണാസി: ഉത്തർപ്രദേശിലെ മിർസാപൂരിലെ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഫ്രാൻസിൽ നിന്നുള്ള ആറ് വിനോദസഞ്ചാരികളും അവരുടെ ഇന്ത്യക്കാരായ സുഹൃത്തുക്കളും. അവർക്കഭിമുഖമായി വന്ന ചെറുപ്പക്കാർ കൂട്ടത്തിലുള്ള സ്ത്രീകൾക്ക് നേരെ മോശം കമൻറുകൾ പറയുകയും ഇത് പരസ്പരം അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
തിരിച്ച് പോയ ചെറുപ്പക്കാർ പത്ത് പേരടങ്ങുന്ന സംഘത്തെ കൂട്ടി വന്ന് സഞ്ചാരികൾക്ക് നേരെ വീണ്ടും ആക്രമം അഴിച്ചുവിട്ടു. വിവേക് എന്ന ചെറുപ്പക്കാരനാണ് ആക്രമിക്കാൻ കൂടുതൽ പേരെ സംഘടിപ്പിച്ചത്. സമീപവാസികൾ ഇടെപട്ട് ചിലരെ പിടിച്ച് പൊലീസിൽ ഏൽപിച്ചിട്ടുണ്ട്.
എഫ്.െഎ.ആർ പ്രകാരം വിദേശ സഞ്ചാരികൾക്ക് ആക്രമത്തിൽ പരിക്ക് പറ്റിയിട്ടില്ല. ഒരു വിദേശിയുടെ വീഡിയോ സന്ദേശം തങ്ങളുടെ കയ്യിലുണ്ടെന്നും അതിൽ, ആക്രമികളെ തടുക്കുേമ്പാൾ ഏറ്റ നിസാര പരിക്കുകൾ അല്ലാതെ, തങ്ങൾക്കൊന്നും പറ്റിയിട്ടില്ലെന്ന് പറയുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആശിഷ് തിവാരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലും വിദേശികൾക്ക് നേരെ യുപിയിൽ ആക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫത്തേപുർ സിക്രി കാണാൻ വന്ന സ്വിസ് ദമ്പതികളെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചത് രാജ്യമെമ്പാടും വാർത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
