ഈദ് ദിനത്തിൽ കശ്മീരിൽ യു.എസ്, ഇസ്രായേൽ വിരുദ്ധ റാലികൾ
text_fieldsഈദാഘോഷത്തിനിടെ കുട്ടിയുമായി സന്തോഷം പങ്കിടുന്ന ജമ്മുവിൽ നിന്നുള്ള മുസ്ലിം യുവാവ്. ശനിയാഴ്ചയായിരുന്നു ഇവിടെ ചെറിയ പെരുന്നാൾ
ശ്രീനഗർ: ജമ്മു-കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഈദ് പ്രാർഥനക്ക് പിന്നാലെ, ഇറാനിലെ യു.എസ്, ഇസ്രായേൽ ആക്രമണത്തിനെതിരെ റാലികൾ നടന്നു. റാലികൾ സമാധാനപരമായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സെൻട്രൽ കശ്മീരിലെ ബുഡ്ഗാമിൽ അഞ്ചുമാനെ ശരീഉ ശിയാൻ മേധാവി ആഗ സയ്യിദ് ഹസൻ റാലിക്ക് നേതൃത്വം നൽകി. പ്രകടനക്കാർ അമേരിക്കക്കും ഇസ്രായേലിനും വിരുദ്ധമായും ഇറാന് അനുകൂലമായും മുദ്രാവാക്യം മുഴക്കി. ബന്ദിപോറയിലെ ശാദിപോറ, ശ്രീനഗറിലെ ഹസനാബാദ് എന്നിവിടങ്ങളിലും സമാന പ്രതിഷേധ റാലികൾ നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

