Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
EIA
cancel
Homechevron_rightNewschevron_rightIndiachevron_rightഇ.ഐ.എ അന്തിമ...

ഇ.ഐ.എ അന്തിമ വിജ്ഞാപനം;​ സ്​റ്റേ നീട്ടി കർണാടക ഹൈകോടതി

text_fields
bookmark_border

ബംഗളൂരു: കേന്ദ്ര പരിസ്​ഥിതി മന്ത്രാലയത്തി​െൻറ കരട്​ പരിസ്​ഥിതി ആഘാത പഠനത്തി​െൻറ അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നതി​െൻറ സ്​റ്റേ നീട്ടി​ കർണാടക ഹൈകോടതി. കേന്ദ്ര വനം പരിസ്​ഥിതി മന്ത്രാലയത്തിന്​ കർണാടക ഹൈകോടതി അയച്ച നോട്ടീസിൽ കേസിൽ തീര​ുമാനം ഉണ്ടാകുന്നതുവരെ അന്തിമ വിജഞാപനം ഇറക്കരു​െതന്ന്​ ഉത്തരവിട്ടു.

കോവിഡ്​ 19​െൻറ വ്യാപനത്തിനിടയിൽ കരട്​ വിജ്ഞാപനത്തിന്​ മതിയായ പ്രചരണം ലഭിച്ചില്ലെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ്​ ഹൈകോടതിയുടെ വിധി. കേന്ദ്ര സർക്കാർ തീരുമാനം പരിശോധിക്കാൻ ജുഡീഷ്യൽ സമിതി രൂപീകരിക്ക​ണമെന്ന്​ ആവശ്യപ്പെടുന്ന ഹരജിയിലാണ്​ നടപടി.

പരിസ്​ഥിതി നിയമത്തി​െൻറയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ്​ കേന്ദ്ര സർക്കാർ തീരുമാനമെന്ന്​ ചൂണ്ടിക്കാട്ടി ബംഗളുരു പരിസ്​ഥിതി ട്രസ്​റ്റാണ്​ കർണാടക ഹൈകോടതിയെ സമീപിച്ചത്​. ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ ഓക, എൻ.എസ്​. സജ്ഞയ്​ ഗൗഡ എന്നിവരടങ്ങിയ ബെഞ്ച്​​ ഹരജി പരിഗണിച്ചു​.

പ്രാദേശിക ഭാഷകളിൽ കരട്​ വിജ്ഞാപനം പുറത്തിറക്കാനുള്ള ഡൽഹി ഹൈകോടതി ഉത്തരവ്​ നേരത്തേ, കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്​തിരുന്നു. അത്​ തള്ളിയ സുപ്രീംകോടതി, ഹൈകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഈ കേസുകൾ ഡൽഹി, കർണാടക ഹൈകോടതികളുടെ പരിഗണനയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka HCEnvironment Impact AssessmentEIAEIA Notification 2020
News Summary - EIA Karnataka HC extends interim order from publishing final notification
Next Story