Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാൻ: ആഭ്യന്തരവും...

രാജസ്​ഥാൻ: ആഭ്യന്തരവും ധനകാര്യവും ഗെഹ്​ലോട്ടിന്​; സചിന്​ പൊതുമരാമത്ത്​

text_fields
bookmark_border
രാജസ്​ഥാൻ: ആഭ്യന്തരവും ധനകാര്യവും ഗെഹ്​ലോട്ടിന്​; സചിന്​ പൊതുമരാമത്ത്​
cancel

ജയ്​പൂർ: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ രാജസ്​ഥാനിൽ മന്ത്രിമാരെ തീരുമാനിച്ചു. ബുധനാഴ്​ച അർധരാത്രിയാണ്​ മ ന്ത്രിമാരെയും വകുപ്പുകളെയും ഗവർണർ കല്യാൺ സിങ്​ പ്രഖ്യാപിച്ചത്​. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൂടാ തെ 13 മന്ത്രിമാരെയും 10 സഹമന്ത്രിമാരെയുമാണ്​ പ്രഖ്യാപിച്ചത്​. തിങ്കളാഴ്​ച മന്ത്രിമാരുടെ സത്യപ്രതിജ്​ഞ നടക്കും.

പ്രധാന വകുപ്പുകളായ ആഭ്യന്തരവും ധനകാര്യവുമുൾപ്പെടെ ഒമ്പതു വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനാണ്​. എക്​സൈസ്​, പ്ലാനിങ്​, ഡിപ്പാർട്ട്​മ​​െൻറ്​ ഒാഫ്​ പേഴ്​സണൽ, പൊതുഭരണം, ​െഎ.ടി തുടങ്ങിയവയാണ്​ ഗെഹ്​ലോട്ടി​​​െൻറ കീഴിലുള്ള മറ്റു വകുപ്പുകൾ. ഉപമുഖ്യമന്ത്രി സചിൻ പൈലറ്റിന്​ പൊതുമരാമത്ത്​, നഗര വികസനം, പഞ്ചായത്തി രാജ്​, ശാസ്​ത്ര സാ​േങ്കതികം, സ്​റ്റാറ്റിസ്​റ്റിക്​സ്​ എന്നീ വകുപ്പുകളാണ്​ നൽകിയത്​.

ഗെഹ്​ലോട്ടും സചിൻ പൈലറ്റും കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്​ചക്ക്​ ശേഷമാണ്​ മന്ത്രിമാരെ തീരുമാനിച്ചത്​. പ്രധാനസ്​ഥാനങ്ങൾ വീതംവെക്കാത്തത്​ ഗെഹ്​ലോട്ടും പൈലറ്റും തമ്മിലുള്ള തർക്കം മൂലമാണെന്നും സൂചനകളുണ്ട്​.

ബി.ഡി കല്ലക്ക്​ ഉൗർജ്ജം, പൊതുജനാരോഗ്യം, ഭൂഗർഭ ജലം, കലാ-സാംസ്​കാരികം, പുരാവസ്​തു വകുപ്പുകൾ നൽകി. ഭവന-ഗ്രാമവികസനം, നിയമ -പാർലമ​​െൻററികാര്യം എന്നിവ ശാന്തി ധരിവാലിനുംവ്യവസായം പർസാദി ലാലിനും അനുവദിച്ചു. ഭൻവാർ ലാൽ മേഘ്​വാളിന്​സാമുഹിക നീതി-ശാക്​തീകരണ വകുപ്പ്​ നൽകി.

കൃഷി, മൃഗസംരക്ഷണ, ഫിഷറീസ്​ മന്ത്രിയായി ലാൽ ചന്ദ്​ കതാരിയയും ആരോഗ്യ, വാർത്താവിനിമയ, പബ്ലിക്​ റിലേഷൻസ്​ മന്ത്രിയായി രഘ​ു ശർമയെയും തെരഞ്ഞെടുത്തു. റവന്യൂ ഹരീഷ്​ ചൗധരിക്കും ഭക്ഷ്യ -പൊതു വിതരണം രമേഷ്​ ചന്ദ്​ മീണക്കും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSachin PilotAshok GehlotRajastan Ministry
News Summary - ehlot Takes Home and Finance, Pilot to Have PWD - India News
Next Story