ഈജിപ്ത് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം മാറ്റി വെച്ചു; തീരുമാനം ഇറാൻ ആണവ കേന്ദ്രങ്ങൾക്കുമേൽ യു.എസ് ആക്രമണം നടത്തിയതിനു പിന്നാലെ
text_fieldsന്യൂഡൽഹി: ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയുടെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്കുമേൽ യു.എസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സന്ദർശനം മാറ്റിവെച്ചതിന്‍റെ യഥാർഥ കാരണം വ്യകതമാക്കിയിട്ടില്ല. യു.എസിന്‍റെ നടപടിയിൽ ഈജിപ്ത് പ്രതികരിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് ബദർ അബ്ദലട്ടി ഇന്ത്യാ സന്ദർശനം മാറ്റി വെക്കുന്നത്.
തിങ്കളാഴ്ച ഡൽഹിയിലെത്തി ചൊവാഴ്ച തിരികെ ഈജിപ്തിലെത്തുന്ന തരത്തിലാണ് അദ്ദേഹം യാത്ര ക്രമീകരിച്ചിരുന്നത്. സന്ദർശന വേളയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ ശങ്കറുമായി പ്രതിരോധം, കയറ്റുമതി എന്നിവയെക്കുറിച്ച് സംസാരിക്കാനാണ് തീരമാനിച്ചിരുന്നത്. കെയ്റോ അജണ്ടയുടെ ഭാഗമായി ഒരു സംയുക്ത പ്രതിരോധ ഉൽപ്പാദന പ്ലാൻ കൂടികാഴ്ചയിൽ അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. 2022ൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്‍റെ ഈജിപ്ത് സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്‍റെ ബാക്കി ആയാണ് പ്ലാൻ അവതരിപ്പിക്കാൻ ഉദ്ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

