ഇ.പി.എഫ് ആനുകൂല്യം വെട്ടി
text_fields ന്യൂഡൽഹി: ഇ.പി.എഫ് (എംപ്ലോയിസ് പ്രോവിഡൻറ് ഫണ്ട്) വരിക്കാർക്ക് നിക്ഷേപബന്ധിത ഇൻഷുറൻസ് പദ്ധതിപ്രകാരം നിശ്ചയിച്ച ലോയൽറ്റി കം ലൈഫ് ആനുകൂല്യങ്ങൾ കേന്ദ്രം വേണ്ടെന്നുവെച്ചു. 20 വർഷം സേവനം പൂർത്തിയാക്കിയാൽ ലഭിക്കാവുന്ന പരമാവധി 50,000 രൂപവരെയുള്ള ആനുകൂല്യമാണ് കേന്ദ്രം തട്ടിയെടുക്കുന്നത്.
ആനുകൂല്യം നൽകണമെന്ന കഴിഞ്ഞ ഏപ്രിലിലെ ഇ.പി.എഫ് ട്രസ്റ്റി േബാർഡിെൻറ ശിപാർശ ധന, നിയമ മന്ത്രാലയങ്ങൾ തള്ളിയതായി കഴിഞ്ഞദിവസം നടന്ന ബോർഡ് യോഗത്തിൽ തൊഴിൽമന്ത്രി സന്തോഷ് ഗാങ്വാറാണ് അറിയിച്ചത്. മുൻതീരുമാനം തള്ളിയതിന് പ്രത്യേകിച്ച് കാരണമൊന്നും മന്ത്രി പറഞ്ഞില്ല. ട്രസ്റ്റി ബോർഡ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ് സർക്കാർ തള്ളിയത്. പദ്ധതി അപ്രായോഗികമാണെന്ന കാഴ്ചപ്പാട് ഇ.പി.എഫ് ഒാർഗനൈസേഷന് ഇല്ലെന്നിരിക്കേ തന്നെയാണിത്.
ഇ.പി.എഫിൽ അംഗങ്ങളായ ജീവനക്കാർക്കുള്ള നിർബന്ധിത ഇൻഷുറൻസ് പരിരക്ഷയാണ് എംപ്ലോയിസ് ഡെേപ്പാസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്. ചുരുങ്ങിയത് 20 വർഷം സർവിസ് പൂർത്തിയാക്കി വിരമിക്കുന്ന എല്ലാ ജീവനക്കാർക്കും 50,000 രൂപവരെ ലോയൽറ്റി കം ലൈഫ് െബനിഫിറ്റ് നൽകണമെന്നാണ് കഴിഞ്ഞവർഷം ഏപ്രിലിൽ തീരുമാനിച്ചത്. തൊഴിൽമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഇ.പി.എഫ് ഒാർഗനൈസേഷൻ ട്രസ്റ്റി ബോർഡ് യോഗത്തിലായിരുന്നു തീരുമാനം.
സർവിസിലിരിക്കേ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ചുരുങ്ങിയത് രണ്ടരലക്ഷം രൂപ സഹായധനമായി അനുവദിക്കണമെന്നും തീരുമാനിച്ചു. രണ്ടു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനായിരുന്നു ധാരണ. അതിനുശേഷം പദ്ധതി വിലയിരുത്താനും നിശ്ചയിച്ചു. എന്നാൽ, ട്രസ്റ്റി േബാർഡിെൻറ ഏകകണ്ഠമായ ശിപാർശക്ക് അനുസൃതമായി വിജ്ഞാപനം ഇറക്കിയിരുന്നില്ല.
20 വർഷമെങ്കിലും സർവിസ് പൂർത്തിയാക്കിയവർക്ക് വിരമിക്കുന്ന സമയത്താണ് ലോയൽറ്റി കം ലൈഫ് ആനുകൂല്യം നൽകുന്നത്.
സർവിസിലിരിക്കേ, സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്ന ജീവനക്കാരുടെ കാര്യത്തിലാകെട്ട, 20 വർഷ സർവിസ് എന്ന നിബന്ധന ബാധകമല്ല.
പ്രതിമാസ വേതന ശരാശരിയുെട അടിസ്ഥാനത്തിൽ പല തട്ടുകളാക്കിയാണ് ഇൗ ആനുകൂല്യം നൽകുക. 5000 രൂപവരെയാണ് അടിസ്ഥാന വേതനമെങ്കിൽ 30,000 രൂപ ലോയൽറ്റി കം ലൈഫ് െബനിഫിറ്റ് കിട്ടും.
10,000 വരെയുള്ള അടിസ്ഥാന വേതനക്കാർക്ക് ആനുകൂല്യം 40,000 രൂപയാണ്. 10,000 രൂപക്കു മുകളിലുള്ളവർക്ക് റിട്ടയർ ചെയ്യുേമ്പാൾ കിട്ടുന്നത് 50,000 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
