2024ലെ തെരഞ്ഞെടുപ്പിന് മുൻപ് മാവോയിസ്റ്റുകളെ രാജ്യത്ത് നിന്നും തുടച്ചു നീക്കുെമന്ന് അമിത് ഷാ
text_fields2024 തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് നിന്നും മാവോയിസ്റ്റുകളെ തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് അക്രമം രൂക്ഷമായ ഛത്തീസ്ഗഡിലെ കോർബ നഗരത്തിലെ ഇന്ദിര സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്ന 2009ൽ 2258 ആയിരുന്ന നക്സലൈറ്റ് ആക്രമണങ്ങൾ 2021ൽ 509 ആയി കുറഞ്ഞിരിക്കയാണ്.
ആയുധങ്ങൾ കൈക്കലാക്കുന്ന യുവാക്കൾക്ക് (മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ) വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും മാത്രമല്ല, അത്തരം സാഹചര്യം സൃഷ്ടിക്കുന്നവരെ ഇല്ലാതാക്കും. അധികാരത്തിൽ നിന്ന് വോട്ട് ചെയ്ത് കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അടുത്ത വർഷം ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. കോൺഗ്രസാണ് രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചതെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമിക്കുകയായിരുന്നുവെന്നുമാണ് അമിത് ഷാ പറഞ്ഞത്. അമിത് ഷായുടെ രാമക്ഷേത്രം പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

