Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെയിഡ്​ ന്യൂസ്​:...

പെയിഡ്​ ന്യൂസ്​: മാധ്യമങ്ങൾ നിലപാട്​ വ്യക്തമാക്കണം –എഡിറ്റേഴ്​സ്​ ഗിൽഡ്​

text_fields
bookmark_border
പെയിഡ്​ ന്യൂസ്​: മാധ്യമങ്ങൾ നിലപാട്​ വ്യക്തമാക്കണം –എഡിറ്റേഴ്​സ്​ ഗിൽഡ്​
cancel

ന്യൂ​ഡ​ൽ​ഹി: ചി​ല പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ പെ​യി​ഡ്​ ന്യൂ​സി​ന്​ വി​ധേ​യ​രാ​കു​ന്നു​വെ​ന്ന ‘കോ​ബ്ര പോ​സ്​​റ്റ്​’ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ഒാ​ഫ്​ ഇ​ന്ത്യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ മാ​ധ്യ​മ സ്​​ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ നി​ല​പാ​ട്​ ജ​ന​ങ്ങ​ളോ​ട്​ വി​ശ​ദീ​ക​രി​ക്കാ​ൻ ബാ​ധ്യ​സ്​​ഥ​രാ​ണ്. വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​കു​േ​മ്പാ​ൾ സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​​​െൻറ വി​ശ്വാ​സ്യ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്താ​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ധ്യ​മ ഉ​ട​മ​ക​ളും മാ​നേ​ജ്​​മ​​െൻറു​ക​ളും പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ മ​ന​സ്സി​ലാ​ക്കു​ക​യും അ​വ​ർ​ക്ക്​ നേ​രെ​യു​ള്ള അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​നും വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​മു​ണ്ട്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ആ​ദ​രി​​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പെ​യി​ഡ്​ ന്യൂ​സ്​ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​ക്ക്​ ക​ള​ങ്ക​മാ​കും -ഗി​ൽ​ഡ്​ ചൂ​ണ്ടി​ക്കാ​ട്ടി.

ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ​ണം വാ​ങ്ങി വാ​ർ​ത്ത​യു​ടെ അ​ജ​ണ്ട നി​ശ്ച​യി​ക്കാ​ൻ സ​ന്ന​ദ്ധ​ത ​പ്ര​ക​ടി​പ്പി​ച്ച​തി​​​െൻറ തെ​ളി​വു​ക​ളാ​ണ്​ വെ​ബ്​ പോ​ർ​ട്ട​ലാ​യ കോ​ബ്ര പോ​സ്​​റ്റ്​ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. വാ​ർ​ത്ത​യു​ടെ ഉ​ള്ള​ട​ക്കം പ​ണം വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഭ​വം ഗൗ​ര​വ​ത​ര​മാ​ണ്. എ​ഡി​റ്റോ​റി​യ​ലി​​​െൻറ​യും പ​ര​സ്യ​ത്തി​​​െൻറ​യും ഇ​ട​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നു​ര​ഞ്​​ജ​നം പാ​ടി​ല്ലെ​ന്നും എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ വ്യ​ക്ത​മാ​ക്കി.

പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യി അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ ഭീ​ഷ​ണി​ക​ളെ​യും​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും അ​വ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​യും ഗി​ൽ​ഡ്​ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​​​െൻറ നി​ല​നി​ൽ​പി​ന്​ സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്ന കാ​ര്യം ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ മ​ന​സ്സി​ലാ​ക്ക​ണം. ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പൂ​ർ​ണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​ക​ണം. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ ഇ​ര​ക​ൾ​ക്ക്​ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യും വേ​ഗം നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഗി​ൽ​ഡ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paid newsmalayalam newsEditors GuildCobrapost
News Summary - Editors Guild of India urges media houses to explain position to readers-india news
Next Story