Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗിക പീഡനം: എം.ജെ...

ലൈംഗിക പീഡനം: എം.ജെ അക്​ബറെയും തരുൺ തേജ്​ പാലിനെയും എഡിറ്റേഴ്​സ്​ ഗിൽഡ്​ പുറത്താക്കി

text_fields
bookmark_border
ലൈംഗിക പീഡനം: എം.ജെ അക്​ബറെയും തരുൺ തേജ്​ പാലിനെയും എഡിറ്റേഴ്​സ്​ ഗിൽഡ്​ പുറത്താക്കി
cancel

ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങളിൽ ആരോപണം നേരിടുന്ന മാധ്യമപ്രവർത്തകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.ജെ അക്​ബറി നെയും തെഹൽക മാഗസിൻ മുൻ എഡിറ്റർ തരുൺ
തേജ്​പാലിനെയും എഡിറ്റേഴ്​സ്​ ഗിൽഡ്​ ഒാഫ്​ ഇന്ത്യയിൽ നിന്ന്​ പുറത്താക്കി. സീനിയർ ജേർണലിസ്​റ്റായ ഗൗതം അധികാരിയെയും സസ്​പെൻഡ്​ ചെയ്​തിട്ടുണ്ട്​. എഡിറ്റേഴ്​സ്​ ഗിൽഡിൽ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായം മാനിച്ചാണ്​ ലൈംഗിക പീഡനപരാതികൾ ഉന്നയിക്ക​െപ്പട്ടവരെ സസ്​പെൻഡ്​ ചെയ്​തതെന്ന്​ ഇ.ജി.​െഎ പ്രസ്​താവനയിൽ അറിയിച്ചു.

മുതിർന്ന മാധ്യമപ്രവർത്തക പ്രിയ രമണി ഉൾപ്പെടെ നിരവധി പേർ എം.ജെ അക്​ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന്​ അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്​ത കേസിൽ ജയിലിലായ തരുൺ തേജ്​പാൽ ജാമ്യത്തിൽ കഴിയുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mj akbarEditors Guild of India
News Summary - Editors Guild of India suspend MJ Akbar- India news
Next Story