Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

മാധ്യമപ്രവർത്തകർക്കുനേരെയുള്ള പൊലീസ്​ ബലപ്രയോഗം അവസാനിപ്പിക്കണം –എഡിറ്റേഴ്​സ്​ ഗിൽഡ്​

text_fields
bookmark_border
മാധ്യമപ്രവർത്തകർക്കുനേരെയുള്ള പൊലീസ്​ ബലപ്രയോഗം അവസാനിപ്പിക്കണം –എഡിറ്റേഴ്​സ്​ ഗിൽഡ്​
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ്​ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത ​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള പൊ​ലീ​സി​​െൻറ ബ​ല​പ്ര​യോ​ ഗ​വും ഏ​ക​പ​ക്ഷീ​യ​മാ​യ ത​ട​സ്സ​മു​ണ്ടാ​ക്ക​ലും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​വെ​ന്ന്​ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്. ഇ​ത്ത​രം ന​ട​പ​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തെ പ​ത്രാ​ധി​പ​ന്മാ​രു​ടെ കൂ​ട്ടാ​യ്​​മ ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​തു​പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്ത​ക​യ​ല്ല, അ​തി​ന്​ സ​ഹാ​യം ചെ​യ്യു​ക​യാ​ണ്​ പൊ​ലീ​സി​​െൻറ ക​ട​മ​യെ​ന്നും ഗി​ൽ​ഡ്​ പ​റ​ഞ്ഞു. ‘രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യ ലോ​ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ, മാ​ധ്യ​മ​ങ്ങ​ളെ അ​വ​ശ്യ സേ​വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു എ​ന്ന കാ​ര്യം ​സം​സ്ഥാ​ന-​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ സ​ർ​ക്കാ​റു​ക​ൾ പൊ​ലീ​സി​നെ വീ​ണ്ടും ഓ​ർ​മി​പ്പി​ക്ക​ണം. മാ​ധ്യ​മ​ധ​ർ​മം നി​ർ​വ​ഹി​ക്കാ​ൻ നി​യ​മ​പാ​ല​ക​ർ അ​നു​വ​ദി​ക്ക​ണം’ -പ്ര​സ്​​താ​വ​ന​യി​ൽ ഗി​ൽ​ഡ്​ ആ​വ​ശ്യ​പ്പെ​ട്ടു.


സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​യ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​യ​മ​പാ​ല​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​മി​താ​ധി​കാ​ര​പ്ര​യോ​ഗ​വും ത​ട​സ്സ​പ്പെ​ടു​ത്ത​ലും ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ം.
കോ​വി​ഡ്​ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്​ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ദി​വ​സ​വും മ​ന്ത്രി​ത​ല​ത്തി​ൽ​ത​ന്നെ ബ്രീ​ഫി​ങ്​ ന​ട​ത്ത​ണ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ ഇ​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - editors guild about police actions against press-india news
Next Story