Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എടപ്പാടിയിൽ വോട്ട് തൂത്തുവാരി പളനിസ്വാമി: തൊണ്ണൂറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

text_fields
bookmark_border
ഡി.എം.കെയെ പിൻതള്ളി രണ്ടാം സ്ഥാനത്ത് സ്വതന്ത്രന്‍
എടപ്പാടിയിൽ വോട്ട് തൂത്തുവാരി പളനിസ്വാമി: തൊണ്ണൂറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം
cancel

തമിഴ്നാട്: തമിഴ്നാട് ടി.വി.കെ തൂത്തുവാരിയപ്പോഴും ഡി.എം.കെയെ തോൽപ്പിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി നേടിയത് വമ്പന്‍ വിജയം. മുന്‍ മുഖ്യമന്ത്രി കൂടിയായ പളനിസ്വാമി തന്‍റെ സ്വന്തം മണ്ഡലമായ എടപ്പാടിയിൽ നിന്ന് മത്സരിച്ച് 90,278 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചിരിക്കുന്നത്. മൊത്തം 1,38,330 വോട്ടുകൾ നേടി. സ്വതന്ത്ര സ്ഥാനാർഥി പ്രേം കുമാർ 48,052 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 40,221 വോട്ടുകൾ നേടി 98,109 വോട്ടിന് ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.

മണ്ഡലത്തിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രധാന വെല്ലുവിളിയായിരുന്നു എടപ്പാടി പളനി സ്വാമി. അരാജകത്വത്തിൽ നിന്ന് തമിഴ്നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് പളനിസ്വാമി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2021ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 80 ശതമാനവും ഡി.എം.കെ പാലിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആരോപിച്ചിരുന്നു.

തമിഴ് രാഷ്ട്രീയ ചരിത്രത്തിൽ വലിയ വഴിതിരിവ് സൃഷ്ടിച്ചുകൊണ്ടാണ് ടി.വി.കെ വിജയം. 105 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി ആയാണ് തമിഴ് സൂപ്പ് സ്റ്റാർ വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ വിജയം നേടിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ സ്റ്റാലിന്‍റെ തോൽവി ഞെട്ടലോടെ നോക്കിക്കാണുകയാണ് തമിഴകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Edappadi palani swami won Assembly election by highest majority vote
Next Story