സോണിയയെ ഇന്ന് വീണ്ടും ഇ.ഡി ചോദ്യം ചെയ്യും, രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം
text_fieldsസോണിയ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന കള്ളപ്പണ കേസിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച സോണിയയെ ഇ.ഡി രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ചോദ്യം ചെയ്യൽ വേളയിൽ 28 ചോദ്യങ്ങളുടെ മറുപടിയാണ് സോണിയ ഗാന്ധിയോട് ഇ.ഡി ആരാഞ്ഞത്.
അതേസമയം, ഇ.ഡി നടപടിയിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തി പ്രതിഷേധിക്കും. രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹത്തിന് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധ പരിപാടി എ.ഐ.സി.സി ആസ്ഥാനത്തേക്ക് മാറ്റി. എം.പിമാർ, ജനറൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഇ.ഡി വേട്ടയാടലിനെതിരെ പ്രതിപക്ഷ പാർട്ടികളെ കൂടി ചേർത്ത് പാർലമെന്റ് ഇരുസഭകളിലും പ്രതിഷേധിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

