Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എം രവീന്ദ്രന്​ ഇ.ഡി...

സി.എം രവീന്ദ്രന്​ ഇ.ഡി വീണ്ടും നോട്ടീസ്​ നൽകും

text_fields
bookmark_border
സി.എം രവീന്ദ്രന്​ ഇ.ഡി വീണ്ടും നോട്ടീസ്​ നൽകും
cancel

തിരുവനന്തപും: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ്​ സെക്രട്ടറി സി.എം രവീന്ദ്രന്​ ഇ.ഡി വീണ്ടും നോട്ടീസ്​ നൽകും. ഡിസംബർ നാലിന്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ടാവും നോട്ടീസ്​ നൽകുക. തിങ്കളാഴ്​ച നോട്ടീസ്​ കൈമാറും. കോവിഡാനന്തര പരിശോധനകൾക്കായി ആശുപത്രിയിലെത്തിയ രവീന്ദ്രനെ കഴിഞ്ഞ ദിവസം ഡിസ്​ചാർജ്​ ചെയ്​തിരുന്നു.

ര​വീ​ന്ദ്ര​െൻറ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്ന വ​ട​ക​ര​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്‍ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്​​ട​േ​റ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴിഞ്ഞ ദിവസം പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. വ​ട​ക​ര​യി​ലെ ഗൃ​ഹോ​പ​ക​ര​ണ ക​ട, അ​ല​ന്‍ സോ​ളി ബ്രാ​ൻ​റ​ഡ് വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​നം, വ​ട​ക​ര ടൗ​ണ്‍ഹാ​ളി​നു പ​രി​സ​ര​ത്തെ മൊ​ബൈ​ല്‍ മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നേ​ര​ത്തെ വ​ട​ക​ര​യി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ ര​വീ​ന്ദ്ര​െൻറ ബി​നാ​മി​യാ​ണെ​ന്നു കാ​ണി​ച്ച്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​െൻറ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​എം. ഷാ​ജ​ഹാ​ന്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. അതേസമയം, ചോദ്യം ചെയ്യലിൽ നിന്ന്​ ഒഴിഞ്ഞ്​ മാറരുതെന്ന്​ രവീന്ദ്രനോട്​ സി.പി.എം നിർദേശിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EDcm raveendran
News Summary - ED will issue another notice to CM Raveendran
Next Story