Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.ഡി കെജ്രിവാളിന്റെ...

ഇ.ഡി കെജ്രിവാളിന്റെ മൊബൈൽ പരിശോധിക്കുന്നത് ബി.ജെ.പിക്ക് വേണ്ടി; അറിയേണ്ടത് എ.എ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രം -അതിഷി

text_fields
bookmark_border
Atishi
cancel

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രിയുടെ ഫോൺ വഴി ലോക്സഭ തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ രാഷ്ട്രീയ ത​ന്ത്രം മനസിലാക്കാനാണ് കേന്ദ്രത്തിന്റെ തന്ത്രമെന്നും ആരോപിച്ച് മന്ത്രി അതിഷി. എ.എ.പി ദേശീയ കൺവീനറായ അരവിന്ദ് കെജ്രിവാളിനെ മാർച്ച് 21നാണ് മദ്യനയ അഴിമതി​ക്കേസിൽ ബി.ജെ.പി അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നു വരെ ഇ.ഡി കസ്റ്റഡിയിലാണ് കെജ്‍രിവാൾ.

ഏതാനും മാസങ്ങൾക്കു മുമ്പ് മാത്രം വാങ്ങിയതാണ് കെജ്രിവാളിന്റെ ഫോൺ. മദ്യനയം രൂപീകരിച്ച സമയത്ത് അദ്ദേഹം മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ആ നിലക്ക് ഇപ്പോൾ ഇ.ഡി കെജ്രിവാളിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരിക്കുന്നത് ബി.ജെ.പി അവരെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റി​ എന്നതിന്റെ തെളിവാണെന്നും അതിഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കെജ്രിവാളിന്റെ ഫോണിൽ എന്താണ് ഉള്ളത് എന്ന് യഥാർഥത്തിൽ അറിയേണ്ടത് ഇ.ഡിക്കല്ല, ബി.ജെ.പിക്കാണെന്നും അവർ പറഞ്ഞു.

2021-22 കാലത്താണ് ഡൽഹി മദ്യ നയം രൂപീകരിച്ചത്. എന്നാൽ ആ സമയത്ത് ഉപയോഗിച്ച ഫോണല്ല ഇപ്പോൾ കെജ്രിവാളിന്റെ കൈയിലുള്ളത്. അന്നത്തെ ഫോൺ ലഭ്യമല്ലാത്തതിനാലാണ് കെജ്രിവാൾ ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ പരിശോധിക്കുന്നത് എന്നാണ് ഇ.ഡി വാദം. അതിന്റെ പാസ്​ വേഡ് എന്താണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ കെജ്രിവാളിനോട് ചോദിച്ചിരുന്നു. അതിനർഥം ലോക്സഭ തെരഞ്ഞെടുപ്പിൽ എ.എ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളും പ്രചാരണ പരിപാടികളും ഇൻഡ്യ സഖ്യത്തിലെ നേതാക്കളുമായുള്ള സംഭാഷണങ്ങളും എന്താണെന്ന് മനസിലാക്കുകയാണ്.-അതിഷി ചൂണ്ടിക്കാട്ടി. വിവാദമുയർന്നതോടെ 2021-22ലെ മദ്യനയം എ.എ.പി സർക്കാർ റദ്ദാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPEDAravind Kejriwal
News Summary - ED wants AAP’s LS poll strategy details from Kejriwal’s phone: Atishi
Next Story