Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കൽ: മുഖ്താർ അൻസാരിയെ ഇ.ഡി കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
Mukhtar Ansari, Abbas ansari
cancel

ലഖ്നോ: കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്താർ അൻസാരിയെ എൻ​​ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രയാഗ് രാജ് യൂനിറ്റ് കസ്റ്റഡിയിലെടുത്തു. ബന്ദാ ജയിലിൽ കഴിയുന്ന അൻസാരിക്കെതിരെ കേസിൽ പ്രാദേശിക കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 59കാരനായ അൻസാരിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. അതിനു ശേഷം അദ്ദേഹം ഇ.ഡി കസ്റ്റഡിയിൽ തന്നെ തുടരും.

2021ലാണ് അൻസാരിക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്. ബന്ദ ജയിലിൽ വെച്ച് നേരത്തേ അദ്ദേഹത്തിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെ അൻസാരിയുടെ മകനും എം.എൽ.എയുമായ അബ്ബാസ് അൻസാരിശയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

മുഖ്താർ അബ്ബാസിയുടെ ഭാര്യ അഷ്ഫാൻ അൻസാരിക്കെതിരെയും ഇ.ഡി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതൊന്നും കൂടാതെ യു.പിയിൽ നിരവധി കേസുകൾ അൻസാരിയുടെ പേരിലുണ്ട്. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ വിചാരണ കാത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED takes custody of Mukhtar Ansari in money laundering case
Next Story