Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർണബ് ഗോസ്വാമിക്കെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എക്ക് ഇ.ഡി സമൻസ്

text_fields
bookmark_border
അർണബ് ഗോസ്വാമിക്കെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എക്ക് ഇ.ഡി സമൻസ്
cancel

മുംബൈ: റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സർനായിക്കിന് എൻഫോഴ്സ്മെന്‍റ് സമൻസ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അടുത്ത വ്യാഴാഴ്ചക്കകം ഹാജരാവാനാണ് നിർദ്ദേശം.

ഇത് മൂന്നാം തവണയാണ് പ്രതാപിന് ഇ.ഡി സമൻസ് അയക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും അദ്ദേഹം ഹാജറായിരുന്നില്ല. ക്വാറന്‍റൈനിൽ കഴിയുന്നതിനാലാണ് ഹാജരാവാതിരുന്നത്, ചൊവ്വാഴ്ച ക്വാറന്‍റൈൻ പൂർത്തിയാവും. കഴിഞ്ഞ മാസം 24ന് പ്രതാപ് സർനായികിന്‍റെ ഓഫീസിലും വസതിയിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

സർനായിക്കിന്‍റെ മകൻ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെതുടർന്നായിരുന്നു റെയ്ഡ്. സുരക്ഷാ സേവന കമ്പനിയായ ടോപ്‌സ് ഗ്രൂപ്പിന്‍റെ പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിൽ താനെ, മുംബൈ എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. നായിക്കിന്‍റെ മകനെതിരെ തെളിവ് ശേഖരിക്കലും കേസിൽ പരിശോധനയും ആണ് ലക്ഷ്യമെന്ന് ഇ.ഡി പറഞ്ഞു.

അതേസമയം കേസിൽ കുറ്റാരോപിതനായ പ്രതാപ് സർ‌നായികിന്‍റെ മകൻ വിഹാംഗ് സർ‌നായിക്കിന് നാലാമതും ഇ.ഡി സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നേരത്തേ മൂന്നുതവണ സമൻസ് അയച്ചെങ്കിലും വിഹാംഗ്​ ഹാജറായിരുന്നില്ല. റെയ്​ഡിനിടെ വിഹാംഗിനെ അഞ്ച് മണിക്കൂർ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്​തിട്ടുണ്ട്​.

സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നൽകുന്ന ടോപ്​സ്​ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രതാപ് സർനായിക്കിന് വൻതോതിൽ സാമ്പത്തിക ഇടപാടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. വൻ തോതിൽ സാമ്പത്തിക തിരിമറി ആരോപിച്ച് ടോപ്സ് ഗ്രൂപ്പ് മുൻ സി.ഇ.ഒ മുംബൈ പൊലീസിനു നൽകിയ പരാതിയുടെ ചുവടു പിടിച്ചാണ് അന്വേഷണം.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവർശക്കതിരേ മോശം ഭാഷ ഉപയോഗിച്ച് റപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ സെപ്റ്റംബര്‍ 16നാണ് മഹാരാഷ്ട്ര നിയമസഭയില്‍ സർനായിക് അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചത്. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. മുംബൈയെ പാക്ക് അധീന കശ്​മീരുമായി താരതമ്യം ചെയ്ത നടി കങ്കണ റാവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടും പ്രതാപ് സര്‍നായിക് രംഗത്തുവന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED summons Shiv Sena MLA Pratap Sarnaik for questioning
Next Story